കൊതിയൂറും നെല്ലിക്ക അച്ചാര്‍….

0

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക – 1 കിലോ നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ കറിവേപ്പില – 6 ഇതള്‍ ഇഞ്ചി (കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്) – 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി (തൊലികളഞ്ഞ് നീളത്തില്‍ അരിഞ്ഞത്) – 1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ തിളപ്പിച്ച് ആറിച്ച വെള്ളം – ഒരുകപ്പ് വിന്നാഗിരി – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – പാകത്തിന് ശര്‍ക്കര ചീവിയത് – 1/2 ടീസ്പൂണ്‍
തയാറാക്കേണ്ട വിധം
നല്ലെണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം ഉലുവയും കൂടിയിട്ട് മൂപ്പിക്കുക. പിന്നീട് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തീ കുറച്ചശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. മൂപ്പിച്ചശേഷം നെല്ലിക്ക, ഉപ്പ്, ശര്‍ക്കര എന്നിവ ചേര്‍ത്ത് നെല്ലിക്ക – വരളുന്നതുവരെ വഴറ്റുക. വിന്നാഗിരി, വെള്ളം എന്നിവ ചേര്‍ത്ത് നെല്ലിക്ക ചെറുതായി വേവിക്കുക.ചൂടാറിയശേഷം കുപ്പിയില്‍ പകര്‍ന്നുവയ്ക്കുക. ആവശ്യാനുസരണം എടുത്തുപയോഗിക്കാം.

Leave a Reply