“ആദ്യം വഴങ്ങി… പിന്നെ മുറിച്ചെടുത്ത് പ്രതികാരം”

0

ടൈറ്റസ് സി കെ ടൈറ്റു

വശ്യമായ കാനന ഭംഗിയിൽ കാട്ടരുവികളും നിറഞ്ഞൊഴുകുന്ന പുഴയാറുകളും പാരിജാതത്തിന്റെ സുഗന്ധം വാരിവിതറിയ ആ കാട്ടുവഴിയിൽ കൂടെ അവൾ കാടറിഞ്ഞു ഓടിനടക്കുന്നത് ഒരു ചന്തമുള്ള കാഴ്ച തന്നെ ആണ്..

നന്നേ കറുത്തിട്ടാണെലും
കുളിച്ചു കുറിയും തൊട്ട് അവളാ മുടിയും കോതിയൊതുക്കി വന്നാൽ സുന്ദരികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റ് വെള്ളപ്പാറ്റകൾ ഒരടി മാറിനില്ക്കും..
അത്രക്ക് ഉണ്ടായിരുന്നു അവളുടെ ആനച്ചന്തം…

ജൈവസമ്പത്താൽ സമ്പൂർണ്ണമായ കൊട്ടിയൂർ എന്ന ഉൾകാട്ടിലെ ഒരു ഗ്രാമത്തിലെ മൂപ്പന്റെ ഒരേയൊരു മകൾ…ജാനകി മൂപ്പന്റെ കല്ലു എല്ലാവർക്കും പ്രിയപ്പെട്ടവൾ
കാടിനെ ഇത്രയും തൊട്ടറിഞ്ഞ വേറൊരാൾ ആ കാട്ടിൽ ഇല്ലായിരുന്നു..
കൊട്ടിയൂരിന്റെ ദേവികന്യക അതായിരുന്നു അവൾക്ക് കാടിന്റെ മക്കൾ നൽകിയ പേര്

ചിലപ്പോൾ ഒക്കെ കാടിന്റെ അതിഥികളായി കാട് കാണാനും പഠിക്കാനും എത്താറുള്ളവർക്ക് അവൾ ആയിരുന്നു മാർഗ്ഗനിർദ്ദേശി
കാടിനെ അറിയണേൽ കാടിന്റെ ഉള്ളം അറിയണം…കാടിനെ സ്നേഹിക്കണം അതാണ് അവൾ എപ്പോഴും പറയാറ്
ചെറുപ്പത്തിലേ അമ്മ നഷ്ട്ടപെട്ട അവളെ പോറ്റമ്മയെപോലെ വളർത്തി കരുത്തുള്ളവൾ ആക്കിയത് ആ കാടും കാടിന്റെ മക്കളും ആയിരുന്നു
ചുരുക്കിപറഞ്ഞാൽ മറ്റുള്ളവരെക്കാൾ സൂത്രശാലിയും, ശക്തിശാലിയും കല്ലു ആയിരുന്നു

ഒരിക്കൽ ഒരുകൂട്ടം യുവാക്കൾ കാട്ടിൽ എത്തിപ്പെട്ടു,ഒറ്റയാനെ പേടിച്ചു വഴിതെറ്റി എത്തിച്ചേർന്നതാണ്. കൊട്ടിയൂരിൽ
വിളിക്കാതെ വന്ന ആ അതിഥികളെ കാടിന്റെ മക്കൾ ആദരപൂർവം അതിഥികരിച്ചു..
പാട്ടും ന്യത്തവും ഒരുക്കി അവർക്ക് വിരുന്നൊരുക്കി
പാടാതെ പാടുന്ന കാടിന്റെ സംഗീതവും…മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കുന്ന കാട്ടുരുവികളും.. മനുഷ്യരെക്കാളും സ്നേഹമുള്ള മൃഗങ്ങളും അവരെ അതിശയിപ്പിച്ചു..
അവർ അറിഞ്ഞതും കേട്ടതുമായ കാടിനെക്കാൾ എത്രയോ മനോഹരം…
എന്നാൽ കാടിന്റെ സൗന്ദര്യത്തേക്കാൾ അവരെ ആകർഷിച്ചത് അവിടുത്തെ പെണ്ണുങ്ങളെ ആയിരുന്നു,കല്ലുവിന്റെ മേനി അഴകായിരുന്നു…ആരെയും വശീകരിക്കാൻ പോന്ന അവളുടെ പരിമള സുഗന്ധം ആയിരുന്നു..

അവളെ കീഴ്പെടുത്താൻ ഒരു അവസരത്തിനായി അവർ നോക്കിയിരുന്നു..അതിനിടയിൽ കാടിന്റെ വിജനതയിൽ ഒരുപാട് പെൺകുട്ടികൾ അവരുടെ കാമത്തിന്റെ ഇരയായി.. ചിലർ മരിച്ചു..ചിലർ മരിച്ചു ജീവിച്ചു..ചിലരെ അവർ ഭീഷണിപ്പെടുത്തി വശത്താക്കി..
ആരും അറിയാതെ അവർ വീണ്ടും വീണ്ടും അവരെ പിച്ചിച്ചീന്തി,
പാവം പ്രതികരിക്കാനാകാതെ നിസ്സഹായരായി അവർ അവർക്ക് മുന്നിൽ മരിച്ചു കിടന്നു.

കാടിന് വെളിയിലേക്കുള്ള വഴി കാണിച്ചു തരാമെന്ന് മൂപ്പൻ അവരോട് പറഞ്ഞുവെങ്കിലും ,ഈ കാട്ടിൽ കുറച്ചു ദിവസങ്ങൾ കൂടി അവർ ചോദിച്ചു വാങ്ങി..
കല്ലുവിനെ അവർക്ക് കിട്ടുന്ന ആ ഒരു ദിവസം വരെ

എന്നാൽ അവർ പ്രതീക്ഷിച്ചിരുന്നപോലെ ഒരു സുദിനം അവർക്ക് മുന്നിൽ കിട്ടി
കനകമയിലാറിന്റെ തീരത്തു കുളിക്കാൻ വന്ന കല്ലുവിന് മുന്നിൽ അവർ ചാടിവീണു…
തികച്ചും നിസ്സഹായ ആയ അവൾ അവർക്ക് മുന്നിൽ കേണുവീണു…
പക്ഷേ മാംസകൊതിയന്മാർ അവളുടെ ആ വാക്കുകൾ ഒരു പരിഹാസത്തോടെ അട്ടഹസിച്ചു ചീറ്റി അടുത്തു,അവർക്ക് വഴങ്ങിയതും അവർ കൊന്ന് തള്ളിയതുമായ പെൺകൊടികളുടെ വീരാസാഹസിക കഥകൾ അവൾക്ക് മുന്നിൽ അവർ ഗീർവാണം പോലെ തൊടുത്തു വിട്ടു
രാക്ഷസന്മാരെപോലെ ആർത്തു ചിരിച്ചു..
അവരുടെ മുന്നിൽ പെട്ട ആരും ഇന്നേവരെ രക്ഷപെട്ടിട്ടില്ല എന്ന് മനസ്സിലാക്കിയ കല്ലു
അവരോടായി അവളെ ഉപദ്രവിക്കരുതെന്നും അവർക്ക് വഴങ്ങാം എന്നും സമ്മതിച്ചു..
ആദ്യമായാണ് തങ്ങൾ കീഴ്പെടുത്തിയ ഒരു പെണ്ണ് സ്വയം വഴങ്ങിത്തരുന്നത് എന്നത് അവരെ തെല്ല് അമ്പരപ്പിച്ചു
കൊതിയോടെ അവളെ അവർ പ്രാപിച്ചു..വേട്ടപട്ടികൾ ഇതിലും മാന്യമായെ സ്വന്തം ഇരയെ കൊന്ന് തിന്നു..
അവരുടെ ആർത്തി അടങ്ങി എന്ന് കണ്ട അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
അത് കണ്ട് അവരും കാമത്തിന്റെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു..
കണ്ടോ പെണ്ണിന് നന്നായി സുഖിച്ചുന്നാ തോന്നണെ..

അവരുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയ അവളുടെ അടിവയറ്റിൽ പച്ചിലതണ്ട് പറിച്ചു പുരട്ടികൊണ്ട് അവൾ അവരെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു… തന്നെ സുഖിപ്പിച്ച അവരോട് അപൂർവങ്ങളിൽ അപൂർവമായ അധികമാരും കുടിക്കാത്ത അപൂർവകൂട്ടുകളാൽ തയാറാക്കിയ വർഷത്തിൽ ഒരിക്കൽ മാത്രം തയ്യാറാക്കുന്ന കാടിന്റെ ദേവികന്യകക്ക് പൂജ ആർപ്പിക്കുന്ന ആ വീഞ്ഞ് അവർക്ക് വിളമ്പാം എന്ന് പറഞ്ഞു അവരെ ക്ഷണിച്ചു..

അവർ കൂടുതൽ സന്തോഷവാന്മാരായി കാണപ്പെട്ടു..
അത് അങ്ങനെയാണ് ഒരിക്കൽ ഇതിന്റെ സുഖമറിഞ്ഞാൽ പെണ്ണ് നമ്മളെ സ്നേഹിച്ച് കൊല്ലുമെടാ.. കണ്ടോ ,അവളെ സുഖിപ്പിച്ചതിനു അവൾ നമുക്ക് അവരുടെ അപൂർവ വീഞ്ഞ് നമുക്കു തരാമെന്ന് പറഞ്ഞത്..നമ്മൾ ഇനി ഈ കാട് മുഴുവൻ പൂണ്ട് വിളയാടും.. നോക്കിക്കോ..അങ്ങനെ പറഞ്ഞവർ നടന്നു

പിറ്റേന്ന് രാവിലെ തന്നെ അവർ അവളുടെ കുടിയിൽ എത്തി..
അവരെ സ്വീകരിച്ച ഇരുത്തി അവർക്കായി അവളാ വീഞ്ഞ് വിളമ്പി…കൊതിയോടെ അവർ അത് സേവിച്ചു
ലഹരി അതിന്റെ മൂർദ്ധാവിൽ എത്തിയതും ഓരോരുത്തരായ് അവളെ പ്രാപിക്കാൻ അടുത്ത് വന്നു..
എന്നാൽ അടുത്ത് എത്തിയവർ ഓരോരുത്തരായി ബോധരഹിതരായി നിലത്തു വീണു..

ബോധം വന്ന അവർ അലറിവിളിച്ചു…
കാട് കുലുങ്ങും വിധം അവർ അലറി..

മരങ്ങളിൽ ബന്ധിതരായ അവരുടെ മുന്നിൽ തന്റെ ലിംഗങ്ങൾ കാട്ട് വള്ളിയിൽ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു….

നിലയ്ക്കാത്ത രക്തം ആ മരച്ചുവട്ടിൽ തളം കെട്ടി ഒഴുകുന്നു

പാതി കാഴ്ച മങ്ങിയ അവർ തലയുയർത്തി നോക്കിയപ്പോൾ തങ്ങൾ നശിപ്പിച്ച എല്ലാവരും അവരുടെ മുന്നിൽ നിൽക്കുന്നു..

ഞാൻ നിങ്ങൾക്ക് വഴങ്ങി തന്നപ്പോൾ നിങ്ങൾ എന്ത് വിചാരിച്ചു കാമം മൂത്തു അത് ശമിപ്പിക്കാൻ നിങ്ങളുടെ മുന്നിൽ കിടന്ന് തന്ന ഒരു പൊട്ടി പെണ്ണാണെന്നോ

നിങ്ങൾ നിങ്ങളുടെ വീരവാദ കഥകൾ പറഞ്ഞപ്പോൾ എനിക്ക് മനസിലായി..ശക്തികൊണ്ട് നിങ്ങളെ നേരിടാൻ എനിക്കാകില്ല എന്ന്…
നിങ്ങളോട് ഇന്നലെ എതിർത്തു നിന്ന് നിങ്ങളാൽ ഞാൻ ഇന്നലെ കൊല്ലപ്പെട്ടിരുന്നെങ്കിൽ എന്നിൽ അടിഞ്ഞു പോയേനെ നിങ്ങളുടെ നീചപ്രവർത്തികൾ.
അന്നേരം ഞാൻ മനസ്സിൽ കുറിച്ചു ഇല്ല ഇനിയൊരു പെണ്ണും നിങ്ങളാൽ നശിക്കില്ല എന്ന്..അതിന് എനിക്ക് ഇന്നലെ നിങ്ങൾക്ക് വഴങ്ങി തരേണ്ടി വന്നു..

ഞാൻ അല്ല ഈ കാട് കാത്തു സൂക്ഷിച്ച എന്റെ കന്യകാത്വം ഇന്നലെ നിങ്ങൾക്ക് തന്നതും..കന്യകപൂജക്കായ് സേവിക്കാറുള്ള വീഞ്ഞ് നിങ്ങളെ കൊണ്ട് തന്നെ കുടിപ്പിച്ച് ആ പാപം കഴുകിപ്പിച്ചതും എല്ലാം ഇതിന് വേണ്ടി ആയിരുന്നു

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ നിങ്ങളെ നോക്കി പുഞ്ചിരിച്ചപ്പോൾ നിങ്ങൾ എന്ത് കരുതി..നിങ്ങളാൽ രതിസുഖം പ്രാപിച്ചതിന്റെ സ്നേഹസമ്മാനം ആണെന്നോ..
അല്ലെടാ..ഇന്നത്തെ ദിവസത്തെ നിന്റെയൊക്കെ ഈ അവസ്ഥ ഓർത്തു സഹതാപ പുഞ്ചിരി ആയിരുന്നു…
ഇനി ഒരു പെണ്ണിനേയും നീ പിഴപ്പിക്കില്ല..
നിന്റെയൊക്കെ നാട് അല്ല ഇത്‌..ഇത് കാടാണ്..ഞങ്ങൾ കാടിന്റെ മക്കൾ ആണ്..ഞങ്ങളെ ഇല്ലാതാക്കാൻ നിനക്കൊന്നും സാധിക്കില്ല…

ചെല്ലു ചെന്ന് നിന്റെയൊക്കെ നാട്ടിൽ ചെന്ന് പറ… കാടിന്റെ മക്കൾ തന്ന സമ്മാനം അവരെ കാണിച്ചു കൊടുക്ക്.

ഇത് കണ്ടിട്ട് അവിടത്തെ പെൺകുട്ടിയോളും പഠിക്കട്ടെ..
നിന്നെപോലുള്ളവർക്ക് കൊടുക്കേണ്ട ശിക്ഷ..

NB: ശക്തിയല്ല വേണ്ടത് സന്ദർഭോചിതമായ തീരുമാനങ്ങൾ ആണ് നമ്മളെ രക്ഷിക്കുന്നത്…അവരെയൊന്നും എതിർക്കാനുള്ള ശക്തി ഇല്ലെന്ന് പറഞ്ഞു തളർന്നിരിക്കാതെ അവസരത്തിനൊത്ത് പ്രതികരിക്കുക ബുദ്ധിപരമായി
പെണ്ണിന്റെ സമ്മതമില്ലാതെ പെണ്ണിനെ തൊടുന്നവരുടെ ലിംഗം മുറിക്കുക തന്നെ വേണം..

സമൂഹത്തിന് ഒരു പേടി വരണം..ഏതൊരുത്തൻ പെണ്ണിന് മുകളിൽ മദിക്കാൻ ചിന്തിക്കുമ്പോളും അതിന്റെ ശിക്ഷ മനസ്സിൽ ഓടി വരണം

ഒരു പെണ്ണും ഇനി ഇവിടെ പിഴക്കാതിരിക്കട്ടെ
കല്ലുവിനെപോലെ എല്ലാവരും പ്രതികരിക്കുക…

 

Leave a Reply