ചൈനയുടെ “സ്വര്‍ഗീയ കൊട്ടാരം’ 2018ല്‍ ഭൂമിയില്‍ പതിച്ചേക്കും

0

ബെയ്ജിംഗ്: ചൈന ആറുവര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച “സ്വര്‍ഗീയ കൊട്ടാരം’ എന്ന പേരില്‍ അറിയപ്പെടുന്ന ടിയാന്‍ഗോംഗ് സ്പെയ്സ് സ്റ്റേഷന്‍ തകര്‍ച്ചയുടെ വക്കില്‍. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ബഹിരാകാശ നിലയം അടുത്തവര്‍ഷം ആദ്യം ഭൂമിയില്‍ പതിക്കാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) അറിയിച്ചു.

എന്നാല്‍ ഇതിന്‍റെ പതനം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണമില്ല. ബഹിരാകാശ ഗവേഷകരെല്ലാം നിലയത്തിന്‍റെ സഞ്ചാര വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply