രഞ്ജി: സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ കേരളം പുറത്ത്

0

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ കേരളം പുറത്ത്. 225 റണ്‍സിനാണ് കേരളം പുറത്തായത്. 68 റണ്‍സ് നേടിയ സഞ്ജു സാംസണും 29 റണ്‍സ് നേടിയ റോഹൻ പ്രേമുമാണ് സൗരാഷ്ട്ര ബൗളർമാരെ ചെറുത്തുനിന്നത്. കേരളത്തിനായി സൽമാൻ നസീർ 28 റണ്‍സും ഫബിദ് അഹമ്മദ് 22 റണ്‍സും നേടി.

ആറ് വിക്കറ്റ് നേടിയ ധർമേന്ദ്ര ജഡേജയാണ് കേരളത്തെ തകർത്തത്. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനാദ്കാട്ടും വണ്ടിത് ജിവരാണനിയും രണ്ട് വിക്കറ്റ് വീതവും നേടി.

Leave a Reply