ഇന്നു ഗുരുവായൂര്‍ ഏകാദശി

0

ഇന്നു ഗുരുവായൂര്‍ ഏകാദശി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഇന്ന് , ഇതോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന്റെ പതിനാലാം ദിനമാണിന്ന്.

നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്‌ന കീര്‍ത്താനാലാപനം ഇന്നാണ്. രാവിലെ 9-ന് ആരംഭിക്കുന്ന ”പഞ്ചരത്‌ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.

ദശമിദിനമായ ഇന്ന് മണ്‍മറഞ്ഞ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വത്തിലെ ഇരുപതിലേറെ ആനകള്‍ പങ്കെടുക്കും.
തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍നിന്നും കൊമ്പന്‍ വലിയ കേശവന്‍ മുന്‍നിരയിലണിനിരന്ന് പുറപ്പെടുന്ന ഗജഘോഷയാത്ര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ സ്വീകരണത്തിന് ശേഷം, ഗുരുവായൂര്‍ ക്ഷേത്രതീര്‍ത്ഥക്കുളം വലംവെച്ച് കേശവന്റെ സ്മരണകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ആനയൂട്ട്.

ഗീതാദിനം കൂടിയായ നാളെയാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ച ദിനമെന്ന പ്രത്യേകത കൂടിയുള്ളതുകൊണ്ട് ഈ ദിനം ഗീതാദിനമായും ആചരിക്കുന്നു.

Leave a Reply