ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം ;ഹാഫിസ് സയ്ദ് വീണ്ടും തടങ്കലിലേക്ക്

0

ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്ര സമ്മർദ്ദത്തിന്റെ വിജയം, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയിദിനെ പാകിസ്ഥാൻ വീണ്ടും തടങ്കലിലാക്കി. തെളിവില്ലെന്ന കാരണത്താൽ നേരത്തേ ഇയാളെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദും കൂട്ടാളികളും നീണ്ട 11 മാസത്തെ വീട്ടു തടങ്കലിനു ശേഷം ദിവസങ്ങൾക്കു മുൻപാണ് മോചിതനായത്. ഹാഫിസിനെതിരെ ബോധപൂർവ്വം തെളിവു സമർപ്പിക്കാതെ പാകിസ്ഥാൻ സർക്കാർ ഹാഫിസിന്റെ മോചനത്തിനു വഴിയൊരുക്കുകയായിരുന്നു

മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ ഹാഫിസ് സയിദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്ഥാന്‌ കൈമാറിയിട്ടും നടപടി യെടുക്കാതിരുന്നത് കടുത്ത എതിർപ്പിന്‌ വഴിയൊരുക്കി. ഹാഫിസ് സയ്ദിനെ മോചിപ്പിച്ച നടപടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയ്ക്കു പിന്തുണയുമായി അമേരിക്കയും നിലപാടെടുത്തത് നയതന്ത്ര തലത്തിൽ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി. ഇതോടെയാണ്‌ ഹാഫിസ് സയിദിനെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ പാകിസ്ഥാൻ നിർബന്ധിതരായത്.

പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ്‌ ഹാഫിസിനെ കസ്റ്റഡിയിലെടുത്തത്. രാജ്യ സുരക്ഷയെ മുൻ നിർത്തിയുള്ള കരുതൽ നടപടിയെന്ന പേരിലാണ്‌ പുതിയ നീക്കം. എന്നാൽ ഭീകരവാദ നിരോധന നിയമപ്രകാരമല്ല നടപടി എന്നത് പാകിസ്ഥാന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ നിയമ പ്രകാരം നിശ്ചിത ദിവസങ്ങൾക്ക് ശേഷം കരുതൽ തടങ്കൽ തുടരാൻ കഴിയില്ല എന്നതും വ്യക്തമാണ്‌.

Leave a Reply