ബാ​ഴ്സ​ലോ​ണ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു സെ​ൽ​റ്റാ വി​ഗോ

0

ബാ​ഴ്സ​ലോ​ണ: കു​ഞ്ഞ​ൻ​മാ​രാ​യ സെ​ൽ​റ്റാ വി​ഗോ ബാ​ഴ്സ​ലോ​ണ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ര​ണ്ടു ഗോ​ൾ വീ​തം നേ​ടി​യാ​ണ് ഇ​രു​വ​രും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്. ബാ​ഴ്സ​യ്ക്കാ​യി മെ​സി​യും സു​വാ​ര​സും ഗോ​ൾ നേ​ടി. സെ​ൽ​റ്റാ വി​ഗോ​യ്ക്കാ​യി ലാ​ഗോ അ​സ്പാ​സും ഗോ​മ​സ് ഗോ​ൺ​സാ​ല​സും ല​ക്ഷ്യം ക​ണ്ടു.

അ​സ്പാ​സി​ലൂ​ടെ സെ​ൽ​റ്റാ വി​ഗോ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 20 ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​സ്പാ​സി​ന്‍റെ ഗോ​ൾ. എ​ന്നാ​ൽ ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ മെ​സി ബാ​ഴ്സ​യു​ടെ സ​മ​നി​ല ഗോ​ൾ കേ​ണ്ടെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ ലീ​ഡി​നാ​യി ഇ​ര​ച്ചു​ക​യ​റി​യ ബാ​ഴ്സ സു​വാ​ര​സി​ലൂ​ടെ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ഗോ​ൺ​സാ​ല​സ് ബാ​ഴ്സ​യു​ടെ സ​മ​നി​ല​തെ​റ്റി​ച്ച് ഗോ​ൾ നേ​ടി.

ബോ​ൾ പൊ​സി​ഷ​നി​ൽ 65 ശ​ത​മാ​നം മേ​ധാ​വി​ത്വ​വും ബാ​ഴ്സ​യ്ക്കാ​യി​രു​ന്നു. കൂ​ടു​ത​ൽ ഷോ​ട്ടു​ക​ളു​തി​ർ​ത്ത​തും ക​റ്റാ​ല​ൻ​മാ​ർ ത​ന്നെ. എ​ന്നാ​ൽ സെ​ൽ​റ്റ​യു​ടെ സ​മ​നി​ല​പൂ​ട്ടി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​നാ​യി​ല്ല.

Leave a Reply