ലിസിയുടെ തിരിച്ച് വരവും മകൾ കല്യാണിയുടെ അരങ്ങേറ്റവും തെലുങ്കിൽ

0

ന​ടി ലി​സി അ​ഭി​ന​യ​ത്തി​ലേ​ക്കു തി​രി​ച്ചു വ​രു​ന്നു. ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​രി​ച്ചെത്തുമ്പോ​ൾ, പ്ര​ധാ​ന​പ്പെ​ട്ടൊ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു ലി​സി. ന്യൂ​യോ​ർ​ക്കി​ൽ വ​ച്ചാ​ണു ലി​സി​യു​ടെ രം​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​യി. കൃ​ഷ്ണ ചൈ​ത​ന്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ഥി​ൻ, മേ​ഘ എ​ന്നി​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

തെ​ലു​ങ്കി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ഴാ​ണു ലി​സി സി​നി​മ​യി​ൽ നി​ന്നു പി​ന്മാ​റു​ന്ന​ത്. സോ​മ​നാ​ഥി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ചാ​ണ​ക്യ​സൂ​ത്ര​യി​ലാ​ണ് അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട​ത്. ഒ​രു​പാ​ട് ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് അ​ഭി​ന​യം നി​ർ​ത്തേ​ണ്ടി വ​ന്ന​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നു ലി​സി പ​റ​യു​ന്നു. എ​ങ്കി​ലും ര​ണ്ടാം വ​ര​വും മോ​ശ​മാ​കി​ല്ലെ​ന്നാ​ണു ലി​സി​യു​ടെ പ്ര​തീ​ക്ഷ. അ​ധി​കം വൈ​കാ​തെ ത​ന്നെ മ​ല​യാ​ള​സി​നി​മ​യി​ലും ലി​സി​യെ കാ​ണാ​നാ​കും.

അ​തേ​സ​മ​യം ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്രം ഹലോയുടെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി പേ​രാ​ണു ട്രെ​യ്‌​ല​ർ ക​ണ്ട​ത്. നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ൽ അ​ക്കി​നേ​നി നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണി​ത്. ക​ല്യാ​ണി നാ​യി​കാ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അമ്മയും മകളും ഒരേസമയം തെലുങ്കിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply