ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം തകര്ത്തു

0
epa06067678 British Prime Minister Theresa May welcomes the Prime Minister of Ukraine, Volodymyr Groysman (unseen) to 10 Downing Street in London, Britain, 05 July 2017. EPA/ANDY RAIN/POOL

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു ചാവേര്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി.
കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്പതു തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി. ആക്രമണ പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വന്നതോടെ തെരേസ മേയ്ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം രാജ്യത്ത് ഉണ്ടാകുന്ന നിരവധി ഭീകരാക്രണ പദ്ധതികള്‍ ബ്രിട്ടീഷ് പൊലീസ് തകര്‍ത്തിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, എം.ഐ 5, വെസ്റ്റ് മിഡ്‌ലാന്‍ഡ് പൊലീസ് എന്നിവര്‍ സംയുക്തമായാണു നീക്കങ്ങള്‍ നടത്തിയത്

Leave a Reply