ലൗ ജിഹാദ് ; മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് തീയിട്ടു

0

രാജസ്ഥാന്‍:   ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുഹമ്മദ് ബാട്ടിയ ഷേക്ക് എന്നയാളെ വെട്ടിക്കൊന്ന് തീയിട്ടു. കൊലപാതകം നടത്തി വീഡിയോ ചിത്രീകരിച്ച ശുംഭുനാഥ് റായ്ഗര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ വീഡിയോ കൂടാതെ അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ ശരീരം പാതികത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാട്ടിയയുടെ ചെരിപ്പുകളും കൊലയ്ക്കുപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. 
ലൗ ജിഹാദില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കുകയാണ് താന്‍ ഇത് ചെയ്തതെന്ന് ശുംഭുനാഥ് വീഡിയോയില്‍ അവകാശപ്പെടുന്നു. സംഭവത്തിന് ശേഷം വര്‍ഗ്ഗീയ കലാപം ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടിയെടുത്തതായി ഐജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ കൊലപാതകം ഞെട്ടിക്കുന്നതായിരുന്നെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു.  

Leave a Reply