ശീഘ്രസ്ഖലനത്തിന് പ്രതിവിധിയുണ്ടോ?

0

ഇന്നത്തെ ഭൂരിഭാഗം ചെറുപ്പക്കാരെയും അലട്ടുന്ന പ്രശ്നമാണ് ശീഘ്രസ്ഖലനം, ശാരീരികമായി നോക്കിയാൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പ്രമേഹം, ഷോർട്ട് ഫ്രെനുലം, പ്രോസ്ട്രേറ്റ് ഗ്ലാൻഡിലെ തകരാറുകൾ തുടങ്ങിയവകൊണ്ടും ഇതുണ്ടാകാം. ഇതിലുമൊക്കെ പ്രധാനം ലൈംഗികബന്ധത്തെ ക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയാണ്. തനിക്ക് ഭാര്യയെ യഥാവിധി തൃപ്തിപ്പെടുത്താനാകുമോ, പരാജയപ്പെട്ടാൽ അവൾ തന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യില്ലേ തുടങ്ങിയ സംശയങ്ങളാണ് ഇത്തരം ഉത്കണ്ഠകളിലേക്കു നയിക്കുന്നത്.

ഇത്തരം കുഴപ്പങ്ങൾക്ക് സെക്സ് തെറാപ്പിയെ ആശ്രയിക്കാവുന്നതാണ്. എസ്. എസ്. ആർ. ഐ ഗ്രൂപ്പിൽപ്പെട്ട മരുന്നുകളും ശീഘ്രസ്ഖലനത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കാറുണ്ട്. ഇത്തരം മരുന്നുകൾക്ക് അതിന്റേതായ പാർശ്വഫലവും കാണും. അതുകൊണ്ടു ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഉപയോഗിക്കാവൂ.

Leave a Reply