പ്രധാനമന്ത്രി വിളിക്കാതിരുന്നത് കേരളത്തിൽ ഇടതു സർക്കാരായതിനാൽ- മുഖ്യമന്ത്രി

0

കണ്ണൂർ:ഓഖി ചുഴലിക്കാറ്റ് വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തിൽ ഇടതുസർക്കാർ ആയതു കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ച് സംസാരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കാൻ അദ്ദേഹത്തിന് തോന്നിയില്ല. തോന്നാതിരുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ ഇല്ലാതിരുന്ന കാലത്തും താൻപല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നുംബുള്ളറ്റ് പ്രൂഫ് കാർ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ തെറ്റായ വാർത്തകൾ പ്രചരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു

PopAds.net

Leave a Reply