ഉത്തരധ്രുവയാത്രയില്‍ നിയോഗ് ഇന്ത്യയെ പ്രതിനിധീകരിക്കും

0

ന്യൂഡല്‍ഹി: ലോകസഞ്ചാരികളുടെ സ്വപ്നമായ ഉത്തരധ്രുവത്തിലേക്കുള്ള അതിസാഹസികയാത്രയില്‍  മലയാളികളുടെ അഭിമാനമാകാന്‍ നിയോഗ്. ഫിജില്‍റാവന്‍ പോളാര്‍ സംഘടിപ്പിച്ച വോട്ടിംഗില്‍ മുന്നിലെത്തിയാണ് നിയോഗ് ഈ നേട്ടം സ്വന്തമാക്കിയത്. യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഫിജില്‍റാവന്‍ പോളാര്‍ ഔദ്യോഗികമായി പങ്കു വച്ചു. 
ഇന്നലെയാണ് നിയോഗിന് വേണ്ടി വോട്ട് ചെയ്യാനുള്ള സമയം അവസാനിച്ചത്. 51,078 വോട്ടുകള്‍ നിയോഗിന് ലഭിച്ചു. നിയോഗിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രശസ്തരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. 
ഇതാദ്യമായാണ് ഫിജില്‍റാവന്‍ പോളാര്‍ സംഘടിപ്പിക്കുന്ന ആര്‍ടിക് എക്സ്പെഡിഷനില്‍ ഒരു ഇന്ത്യക്കാരന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് പോളാര്‍ എസ്‌ട്രീം ആര്‍ടിക് എക്സ്പെഡിഷന്‍. നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്നാണ് യാത്ര തുടങ്ങുക. അടുത്ത വര്‍ഷമാണ് യാത്ര. ഇതിനായി പ്രത്യേക പരിശീലനം നല്‍കും. ഇരുന്നൂറോളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലാണ് അതിസാഹസിക യാത്ര. 

Leave a Reply