അജിതും ശിവയും ഒന്നിക്കുന്ന ‘വിശ്വാസം’ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു

0

അജിതും ശിവയും ഒന്നിക്കുന്ന ‘വിശ്വാസ’ത്തിന്റെ ഷൂട്ടിംഗ് ജനുവരി 18ന് തുടങ്ങും. വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി സംവിധായകൻ അറിയിച്ചു. വിവേകത്തിന്റെ നിര്‍മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. അജിത്തിന്റെ അൻപത്തി എട്ടാമത് ചിത്രമാണിത്. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിക്കുന്നത്.

Leave a Reply