കേ​ര​ളം വ്യ​വ​സാ​യ​ത്തി​നു ഉ​ചി​ത​മാ​യ സം​സ്ഥാ​നം : ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം

0

തി​രു​വ​ന​ന്ത​പു​രം : കേ​ര​ളം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു ഉ​ചി​ത​മാ​യ സം​സ്ഥാ​ന​മെ​ന്നു ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. കേരളത്തിന്‍റെ വികസനത്തിനു മ​ല​യാ​ളി​ക​ളായ പ്ര​വാ​സി​ക​ൾ​ക്കു മികച്ച സം​ഭാ​വ​ന​ ചെ​യ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മാ​പ​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം.

ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലും മ​ല​യാ​ളി​ക​ൾ ഉ​ണ്ട്. ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ന​മ്മു​ടെ സം​സ്ഥാ​നം വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കു ഒ​രു​പാ​ടു സം​ഭാ​വ​ന​ക​ൾ ചെ​യാ​ൻ ക​ഴി​യു​മെ​ന്നും അ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള സം​വാ​ദ​വും കു​ട്ടാ​യ്മ​യു​മാ​ണു ലോ​ക കേ​ര​ള സ​ഭ​യി​ൽ പ്ര​തി​ധ്വ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply