ശ്രീജിത്തിന് വേണ്ടിയുള്ള സമരം അനാവശ്യമെന്ന് യുവമോര്‍ച്ച നേതാവ്

0

തിരുവനന്തപുരം ; നവ മാധ്യമ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ ശ്രീജിത്തിനെ പിന്തുണച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന സമരം അനാവശ്യമാണെന്ന് യുവമോര്‍ച്ച നേതാവ് ശിതു കൃഷ്ണന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശിതു ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ വിവാദമാകുകയും ചെയ്തിട്ടുണ്ട്. ശിതുവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിച്ചാല്‍, രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുമെന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്. ഈജിപ്റ്റിലെ ഭരണ അട്ടിമറിയും ചൈനയിലെ മുല്ലപ്പൂ വിപ്ലവവും തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് സമരവും പോലെ നാടിനെ ശിഥിലമാക്കാന്‍ ഇത്തരം നാഥനില്ലാ സമരങ്ങള്‍ വഴിവെക്കും എന്ന് മറ്റൊരു കമന്റില്‍ പറയുന്നു. ഇത്തരം സമരങ്ങളുടെ മറവില്‍ നുഴഞ്ഞു കയറി തീവ്രവാദികള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു. അതേസമയം , ഭൂരിപക്ഷം പേരും ശിതുവിന്റെ പോസ്റ്റിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ യുവമോര്‍ച്ചയില്‍ നിന്ന് പുറത്താക്കണമെന്ന് വരെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. വിവാദമായ പോസ്റ്റ് ചുവടെ,

#Standwithsreejith
പോസ്റ്റ്‌ ഇടുന്ന പലർക്കും ശ്രീജിത്തിന്റെ ആവിശ്യം എന്തെന്ന് അറിയില്ല എന്നുള്ളത്‌ തന്നെയാണു യാഥാർത്ഥ്യവും അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുകയാണൊ വേണ്ടത്‌ അതൊ തനിക്ക്‌ സർക്കാർ ജോലിയാണൊ വേണ്ടത്‌ അതൊ സി ബി ഐ അന്വോഷണം ആണൊ വേണ്ടത്‌ സർക്കാർ ജോലി കൊടുക്കാൻ സാധ്യമല്ലന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു റാങ്ക്‌ ലിസ്റ്റിൽ ഉള്ളവർക്ക്‌ പോലും നിയമനം കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ സമരം ചെയ്യുന്ന ആൾക്ക്‌ ജോലി കൊടുത്താൽ നാളെ കേരളത്തിലെ യുവ സമൂഹം മുഴുവൻ ജോലിക്കായി സമരമാർഗ്ഗം സ്വീകരിക്കും
പിന്നെ അനിയനോടുള്ള സ്നേഹം കൊണ്ടായിരുന്നെങ്കിൽ ശ്രീജിവിന്റെ ജീവനും സർക്കാർ ഇട്ട വില വാങ്ങില്ലായിരുന്നു….

പോസ്റ്റ് ലിങ്ക്
👇🏻👇🏻👇🏻
https://m.facebook.com/story.php?story_fbid=1711265068893543&id=100000301987528
വിവാദമായ ഫേസ് ബുക്ക്‌ പോസ്റ്റ് ഇപ്പോള്‍ കാണാതായിട്ടുണ്ട്

Leave a Reply