മൂന്നാം വിജയം മുന്നിൽ കണ്ട് ഇന്ന് മഞ്ഞപ്പട കളത്തിലിറങ്ങും

0

ജംഷെഡ്‌പൂർ : ഐഎസ്എല്ലിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‍സ് ഇറങ്ങും.എവേ മത്സരത്തിൽ ജാംഷെഡ്‍പൂർ എഫ് സിയാണ് ബ്ലാസ്റ്റേഴ്‍സിന്‍റെ എതിരാളി.കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‍സ്. പതിനാല് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‍സിന് ഇന്ന് ജയിക്കാനായാൽ ലീഗിൽ മൂന്നാംസ്ഥാനത്തെത്താം.ഇയാൻ ഹ്യൂമിനെ കേന്ദ്രീകരിച്ചാകും ബ്ലാസ്റ്റേഴ്‍സിന്‍റെ മുന്നേറ്റങ്ങൾ.സി കെ വിനീതിനേയും ആദ്യ ഇലവനിൽ ഇറക്കിയേക്കും.എന്നാൽ ബെർബറ്റോവ് കളിക്കില്ലെന്നാണ് സൂചന.രാത്രി എട്ടിന് ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റാ സ്‍പോർട്സ് കോംപ്ലക്സിലാണ് മത്സരം.

Leave a Reply