വിരാട് കോഹ്ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

0

ദുബായ്: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ 2017-ലെ ക്രിക്കറ്റർ ഓഫ് ദി ഇയറായും ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തു.ഓസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം. ടെസ്റ്റിൽ 77.80 സ്ട്രൈക്ക് റേറ്റിൽ 2203 റൺസും ഏകദിനത്തിൽ 82.63 സ്ട്രൈക്ക് റേറ്റിൽ 1818 റൺസും ടിട്വന്റിയിൽ 153 സ്ട്രൈക്ക് റേറ്റിൽ 299 റൺസുമാണ് 2017-ൽ വിരാട് കോലി നേടിയത്. ടെസ്റ്റിൽ എട്ട് സെഞ്ചുറികളും ഏകദിനത്തിൽ ഏഴ് സെഞ്ചുറികളും കോലി പോയ വർഷം നേടിയിട്ടുണ്ട്. ടി-20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ യുസ്വേന്ദ്ര ചഹലിന് ലഭിച്ചു. ബാംഗ്ലൂരിൽ ഇംഗ്ലണ്ടിനെതിരെ 25ന് ആറു വിക്കറ്റ് പ്രകടനം നടത്തിയതാണ് ചഹലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പാകിസ്താന്റെ ഹസൻ അലിയാണ് 2017-ലെ എമർജിങ് ക്രിക്കറ്റർ. മികച്ച കൂട്ടുകെട്ട് താരമായി അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നയിക്കുന്ന 2017-ലെ ഐസിസി ഏകദിന ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കോലിയെ കൂടാതെ രോഹിത് ശർമ്മയും പേസ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ടീമിലുള്ളത്. ഐസിസിയുടെ ടെസ്റ്റ് ടീമിനേയും കോലി തന്നെയാണ് നയിക്കുന്നത്. ചേതശ്വർ പുജാരയും രവിചന്ദ്ര അശ്വിനുമാണ് ടെസ്റ്റ് ടീമിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. ഐസിസി ഏകദിന ടീം ഡേവിഡ് വാർണർ (ഓസ്ട്രേലിയ) രോഹിത് ശർമ്മ (ഇന്ത്യ) വിരാട് കോലി (ഇന്ത്യ,ക്യാപ്റ്റൻ) ബാബർ അസം (പാകിസ്താൻ) എ.ബി.ഡിവില്ലേഴ്സ് (ദ.ആഫ്രിക്ക) ക്വിന്റൺ ഡി കോക്ക് (ദ.ആഫ്രിക്ക) ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്) ട്രെന്റ് ബോൾട്ട് (ന്യൂസിലൻഡ്) ഹസൻ അലി (പാകിസ്താൻ) റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ) ജസ്പ്രീത് ബുംറ (ഇന്ത്യ) ഐസിസി ടെസ്റ്റ് ടീം ഡീൻ ഇൽഗാർ (ഇംഗ്ലണ്ട്) ഡേിവിഡ് വാർണർ (ഓസ്ട്രേലിയ) വിരാട് കോലി (ഇന്ത്യ, ക്യാപ്റ്റൻ) സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) ചേതശ്വർ പുജാര (ഇന്ത്യ) ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്) ക്വിന്റൺ ഡി കോക്ക് (ദ.ആഫ്രിക്ക) രവിചന്ദ്ര അശ്വിൻ (ഇന്ത്യ) മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ) കാഗിസോ രബാദ (ദ.ആഫ്രിക്ക) ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)

Leave a Reply