കാ​ഴ്ച​പ​രി​മി​ത​രു​ടെ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് കി​രീ​ടം

0

ഷാ​ർ​ജ: കാ​ഴ്ച​പ​രി​മി​ത​രു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് കി​രീ​ടം. പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ര​ണ്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം.

പാ​ക്കി​സ്ഥാ​ൻ ഉ‍​യ​ർ​ത്തി​യ 309 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം ഇ​ന്ത്യ അ​വ​സാ​ന ഓ​വ​റി​ൽ മ​റി​ക​ട​ന്നു. എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. വ​ൻ സ്കോ​ർ ചെ​യ്സു ചെ​യ്ത ഇ​ന്ത്യ​യു​ടേ​ത് ഗം​ഭീ​ര തു​ട​ക്ക​മാ​യി​രു​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ 15 ഓ​വ​റി​ൽ 111 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. അ​ടു​ത്ത ഓ​വ​റി​ൽ അ​ടി​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ ര​ണ്ടു വി​ക്ക​റ്റു വീ​ണ​തോ​ടെ പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. എ​ന്നാ​ൽ ക്യാ​പ്റ്റ​ൻ അ​ജ​യ് തി​വാ​രി​യും (62) സു​നി​ൽ ര​മേ​ഷും (93) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ഇ​ന്ത്യ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്തി.
നേ​ര​ത്തെ ബ​ദാ​ർ മു​നീ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​നെ വ​ലി​യ സ്കോ​റി​ലെ​ത്തി​ച്ച​ത്.

Leave a Reply