“പദ്മാവത്’ നിരോധനം: ഹർജി ഇന്നു വീണ്ടും സുപ്രീംകോടതിയിൽ

0

ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​ത് സി​നി​മ​യ്ക്കു ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കു നീ​ക്കി​യ സു​പ്രീം​കോ​ട​തി വിധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ. സി​നി​മ​യ്ക്കു രാ​ജ്യ​വ്യ​പ​ക​മാ​യി പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​ക്കാ​ല ഹ​ർ​ജി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാണ് പരിഗണിക്കുന്നത്.

സി​നി​മോ​ട്ടോ​ഗ്രാ​ഫ് നി​യ​മ​ത്തി​ൽ ആ​റാ​മ​ത്ത വ​കു​പ്പ് വി​വാ​ദ സി​നി​മ​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ടെന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ളു​ടെ​ വാ​ദം. എ​ന്നാ​ൽ, കേ​സി​ൽ അ​ടി​യ​ന്ത​ര ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ പ​ദ്മാ​വ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ എ​തി​ർ​ത്തിരുന്നു. ഇക്കാര്യത്തിലാണ് ഇ​ന്നു വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നത്.

Leave a Reply