ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ജ​സ്ഥാ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്, ബം​ഗാ​ൾ തൃ​ണ​മൂ​ലി​ന്

0

ജ​യ്പു​ർ/​കോ​ൽ​ക്ക​ത്ത: രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. രാ​ജ​സ്ഥാ​നി​ലെ ര​ണ്ടു ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റ്റം ന​ട​ത്തു​ന്പോ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ലെ സീ​റ്റി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ഏ​റെ​ക്കു​റെ വി​ജ​യ​മു​റ​പ്പി​ച്ചു.

രാ​ജ​സ്ഥാ​നി​ലെ ആ​ൾ​വാ​ർ, അ​ജ്മീ​ർ, ബം​ഗാ​ളി​ലെ ഉ​ലു​ബേ​രി​യ എ​ന്നി​വ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ. ഇ​തി​ൽ അ​ജ്മീ​റി​ലും ആ​ൾ​വാ​റി​ലും കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ് ആ​ൾ​വാ​റും അ​ജ്മീ​റും. പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി, ഉ​ലു​ബേ​രി​യ​യി​ൽ സി​പി​എ​മ്മി​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

രാ​ജ​സ്ഥാ​നി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന നി​യ​മ​സ​ഭാ സീ​റ്റാ​യ മ​ണ്ഡ​ൽ​ഗ​റി​ൽ ബി​ജെ​പി വി​ജ​യ​മു​റ​പ്പി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ​ക്തി സിം​ഗ് ഹാ​ദ 15000 വോ​ട്ടു​ക​ൾ​ക്കു മു​ന്നി​ലാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​വാ​പു​ര​യി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​നി​ൽ സിം​ഗ് വി​ജ​യി​ച്ച​താ​യാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

PopAds.net

Leave a Reply