ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ത്രിവര്‍ണ ശോഭയില്‍ യു.എ.ഇ

0

അബുദാബി: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ സുന്ദരിയായി. യു.എ.ഇ ഔദ്യോഗികമായി സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ വരവേല്‍പ്പാണ് രാജ്യം ഒരുക്കുന്നത്.

രാജ്യത്തിന്റെ പ്രധാന ആകര്‍ഷണമായ ബുര്‍ജ് ഖലീഫ, ദുബായ് ഫ്രൈം, അഡ്‌നോക് ആസ്ഥാനം എന്നിവയെല്ലാം ത്രിവര്‍ണ ശോഭയില്‍ സുന്ദരമായിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ തന്നെയാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. പലസ്തീനില്‍ നിന്നും വൈകീട്ടാണ് മോദി യു.എ.ഇയിലേക്ക് തിരിക്കുന്നത്.
അബുദാബിയില്‍ പുതുതായി പണിതീര്‍ത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ മോദിയെ സ്വീകരിക്കും. ആദ്യമായാണ് ഈ കൊട്ടാരത്തില്‍ ഒരു രാഷ്ട്ര നേതാവ് അതിഥിയായി എത്തുന്നത്. വൈകിട്ടോടെ അബുദാബി അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ സ്വീകരിക്കും. എമിറേറ്റ്‌സ് പാലസ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്.

Leave a Reply