ഇന്ത്യ വികസനത്തിന്‍റെ പാതയിലെന്ന് പ്രധാനമന്ത്രി

0

ദുബായ്: ഇന്ത്യ വികസനത്തിന്‍റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിലെ ഒപ്പേറ ഹൗസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒരു കാലത്ത് ഇന്ത്യയെ കുറിച്ച് ആശങ്കയും സംശയവുമാണ് മറ്റ് രാജ്യങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിൽനിന്നും ഒട്ടേറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30 ലക്ഷത്തോളം ഇന്ത്യക്കാർക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗൾഫ് രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. അബുദാബിയിൽ നിർമിക്കുന്ന പുതിയ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ടെലികോണ്‍ഫറൻസിലൂടെ നിർവഹിക്കുകയും ചെയ്തു.

Leave a Reply