“ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു”; മണി ശങ്കര്‍ അയ്യര്‍

0

കറാച്ചി ; പാകിസ്ഥാനിൽ വച്ച് സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞ് കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ.

താൻ ഏറെ സ്നേഹിക്കുന്നതും,ബഹുമാനിക്കുന്നതും പാകിസ്ഥാനെയാണെന്നും, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അവർ തയ്യാറായിട്ടും, ഇന്ത്യയാണ് അതിന് തയ്യാറാകാത്തതെന്നും മണിശങ്കർ അയ്യർ പറഞ്ഞു.പാകിസ്ഥാനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നും അയ്യർ പറഞ്ഞു.

കറാച്ചിയിൽ പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായും,ഇന്ത്യയെ പാടെ തള്ളിയും അയ്യർ പ്രസ്താവന നടത്തിയത്.

പ്രധാനമായും ചർച്ച ചെയ്യേണ്ടത് കശ്മീർ , ഇന്ത്യ-പ്രത്യക്ഷ ഭീകരവാദം എന്നീ കാര്യങ്ങളാണെന്നും അയ്യർ പ്രസ്താവിച്ചു.

മാത്രമല്ല ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ഭീകരരെ ഉപയോഗിച്ചതായി തുറന്നു പറഞ്ഞ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവ്വേസ് മുഷറഫിന്റെ നയങ്ങൾ ഇന്ത്യയും,പാകിസ്ഥാനും സ്വീകരിക്കണമെന്നും അയ്യർ ആവശ്യപ്പെട്ടു.

അയ്യരുടെ പ്രസ്താവന വൻ കരഘോഷത്തോടെയാണ് പാക് ജനതയും,സർക്കാർ ഉദ്യോഗസ്ഥരും സ്വീകരിച്ചത്.പാക് മാദ്ധ്യമങ്ങളാകട്ടെ കോൺഗ്രസ്സ് നേതാവ് ഇന്ത്യയെ തള്ളിപ്പറഞ്ഞ വാർത്ത വൻ പ്രാധാന്യത്തോടെയാണ് വാർത്ത പ്രസിദ്ദീകരിച്ചതും.

എന്നാൽ പ്രസ്താവന വിവാദമായതോടെ ഇന്ത്യയെന്നും അയൽരാജ്യങ്ങളെ സ്നേഹിക്കാറുണ്ടെന്നും അതേ രീതിയിൽ താനും പാകിസ്ഥാനെ സ്നേഹിക്കുന്നതായി അഭിപ്രായപ്പെട്ടതാണെന്നുമാണ് അയ്യരുടെ വിശദീകരണം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ മണിശങ്കർ അയ്യർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.തുടർന്ന് അയ്യരെ കോൺഗ്രസ്സിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

എന്നാൽ പാക് പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷമാണ് മണിശങ്കർ അയ്യർ തന്നെ നീചനെന്ന് വിശേഷിപ്പിച്ചതെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.മുൻ വിദേശകാര്യമന്ത്രി , മുൻ ഉപരാഷ്ട്രപതി , മുൻ പ്രധാനമന്ത്രി എന്നിവരാണ് പാക് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയതെന്നും മോദി പറഞ്ഞിരുന്നു

ഗുജറാത്തിൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകണമെന്നുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ മുൻ ഡയറക്ടർ ജനറൽ സർദാർ അഷ്രഫ് റഫീഖിന്റെ പരാമർശവും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് പാകിസ്ഥാനിൽ മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവന.

Leave a Reply