കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: അഞ്ചു മരണം

0

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ അഞ്ചു തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഗർ ഭൂഷണണെന്ന ഒ.എൻ.ജി.സി കപ്പലിലെ വാട്ടർ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്.മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.പത്തനംതിട്ട സ്വദേശി ഗവിൻ. വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികൾ.പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണർ അറിയിച്ചു. കപ്പലിനുള്ളിൽ തിരച്ചിൽ പൂർത്തിയാക്കിയിട്ടുണ്ട്. പരിശോധനയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്നും കമ്മീഷണർ അറിയിച്ചു. വെൽഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ശാലയ്ക്കുള്ളിലേയും പുറത്തുനിന്നുമെന്ന് അഗ്നിശമന സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അപകടത്തെ കുറിച്ച് കപ്പൽശാല അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply