ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ പാകിസ്താൻ ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്താന്റെ നടപടി. യു.എൻ സുരക്ഷാ കൗൺസിൽ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളിൽ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയിൽ പാക് പ്രസിഡന്റ് മംമ്നൂൻ ഹുസൈൻ ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വ, ലഷ്കറെ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടും. 1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷൻ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യോഗം പാരിസിൽ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാകിസ്താന്റെ നടപടി. ഭീകരവാദത്തെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയും അമേരിക്കയും യോഗത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടികളെന്നാണ് സൂചന. ഫെബ്രുവരി 18 മുതൽ 23 വരെയാണ് യോഗം. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വയുടെ ആസ്ഥാന മന്ദിരത്തിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം ബാരിക്കേഡുകൾ നീക്കം ചെയ്തിരുന്നു.

Leave a Reply