ബസ് ചാര്‍ജ് വര്‍ധന ജനദ്രോഹമെന്ന് ചെന്നിത്തല

0

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ചാര്ജ് വര്‍ധന കനത്ത പ്രഹരമാകും. ഇന്ധന വില വര്‍ധനയുടെ അധിക ലാഭം വേണ്ടെന്നുവച്ചാല്‍ ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഇടതുമുന്നണി ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയായാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. ഓര്‍ഡിനറി ബസുകളില്‍ കുറഞ്ഞ നിരക്ക് നിലവില്‍ ഏഴ് രൂപയെന്നത് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറില്‍ കുറഞ്ഞ നിരക്ക് പതിനൊന്ന് രൂപയായുമായാണ് വര്‍ധിപ്പിച്ചത്. വോള്‍വോ ബസുകളില്‍ കുറഞ്ഞ നിരക്ക് 45 രൂപയായി മാറും. നിലവില്‍ നാല്‍പ്പത് രൂപയാണ്.

Leave a Reply