നൊബേല്‍ ജേതാവ് ജോണ്‍ സുല്‍സ്റ്റണ്‍ അന്തരിച്ചു

0
File photo dated 07/10/02 of Professor Sir John Sulston in his laboratory at the Wellcome Trust Sanger Institute near Cambridge, after it was announced that he had won a share of the Nobel Prize in medicine. The British scientist has died aged 75, the Wellcome Sanger Institute said. PRESS ASSOCIATION Photo. Issue date: Friday March 9, 2018. See PA story DEATH Sulston. Photo credit should read: Chris Young/PA Wire

ജനിതക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവായ ജോണ്‍ സുല്‍സ്റ്റന്‍ ( 75 )അന്തരിച്ചു. ജീനുകളില്‍ കോശവിഭജനം നിയന്ത്രിക്കുന്നത് കണ്ടെത്തിയതിനാണ് സുള്‍സ്റ്റണ് 2002 ല്‍ നോബല്‍സമ്മാനം ലഭിച്ചത്.

ബ്രിട്ടനിലെ വെല്‍കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മനുഷ്യ ജീന്‍ ഡീകോഡ് ചെയ്യാന്‍ സഹായിച്ചത് ഇദ്ദേഹമാണ്. 21ാം നൂറ്റാണ്ടിലെ ശാസ്ത്രത്തെ നിര്‍വ്വചിക്കുന്ന ഒരു ദൗത്യവും അജണ്ടയും സ്ഥാപിച്ച മഹത്തായ ശാസ്ത്ര വിദഗ്ധനാണ് ഇദ്ദേഹം.

ഇന്നത്തെ ലോകത്തെക്കുറിച്ച് പുതിയ അറിവുകള്‍ സംഭാവന ചെയ്ത ഈ ശാസ്ത്രജ്ഞന്റെ മരണം ശാസ്ത്ര ലോകത്ത് തീരാനഷ്ടമാണ്. 1992ല്‍ കേംബ്രിഡ്ജിലെ അന്തര്‍ദേശീയ ഹ്യൂമന്‍ ജീനോം പ്രോജക്ടിനു ബ്രിട്ടീഷുകാരുടെ സംഭാവനകളെ പറ്റി കണ്ടെത്തുന്നതിലും ഗവേഷണം നടത്തുന്നതിനും വേണ്ടി സ്ഥാപിച്ച സെന്ററിലെ ഡയറക്ടറായി 1992ല്‍ സണ്‍സ്റ്റണിനെ നിയമിച്ചിരുന്നു.

Leave a Reply