ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത്.

സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 2015ലാണ് സൈന ഒന്നാം റാങ്ക് നേടിയത്.

PopAds.net

Leave a Reply