ജെ​എ​ൻ​യു​വി​ൽ വീ​ണ്ടും അ​ധ്യാ​പ​ക​നെ​തി​രെ ലെെം​ഗീ​ക പീ​ഡ​ന പ​രാ​തി

0

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല‍​യി​ൽ വീ​ണ്ടും അ​ധ്യാ​പ​ക​നെ​തി​രെ ലെെം​ഗീ​ക പീ​ഡ​ന​ത്തി​നു പ​രാ​തി. ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​ജ​യ് കു​മാ​റി​നെ​തി​രെ​യാ​ണ് പ​രാ​തി. സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ജ​യ് കു​മാ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​സ​ന്ത് കു​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കി. അ​ജ​യ് കു​മാ​ർ ലൈം​ഗീ​ക​മാ​യി അ​പ​മാ​നി​ച്ചെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

നേ​ര​ത്തെ ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​തു​ൽ ജോ​ഹ്രി​ക്കെ​തി​രെ​യും ലെെം​ഗീ​ക പീ​ഡ​ന​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ട്ടു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജോ​ഹ്രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും തൊ​ട്ടു​പി​ന്നാ​ലെ ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

PopAds.net

Leave a Reply