ക​ഠു​വ കേ​സ് വി​ചാ​ര​ണ കാ​ഷ്മീ​രി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം

0

ശ്രീ​ന​ഗ​ർ: ക​ഠു​വ​യി​ൽ പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ചാ​ര​ണ ജ​മ്മു കാ​ഷ്മീ​രി​നു പു​റ​ത്തു​ന​ട​ത്ത​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. കേ​സി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ക്കം.

കേ​സി​ലെ വി​ചാ​ര​ണ അ​തി​വേ​ഗ കോ​ട​തി​യി​ൽ വേ​ണ​മെ​ന്നു ശ​നി​യാ​ഴ്ച ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ടു മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

PopAds.net

Leave a Reply