സംഘര്‍ഷം തുടരുന്നു, വ്യാജ ഹര്‍ത്താലുമായി ലീഗിന് ഒരു ബന്ധവും ഇല്ല; കെപിഎ മജീദ്

0

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി വാഹനം തടയുകയും ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുസ്ലിംലീഗ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്.
എന്നാൽ കണ്ണൂരിലും കാസർക്കോടും സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പലയിടത്തും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്ത ഒരുസംഘങ്ങള്‍ റോഡുകളില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. കണ്ണൂരില്‍ പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. കാസര്‍ഗോഡ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

നാല് കെ എസ് ആര്‍ ടി സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

PopAds.net

Leave a Reply