കുട്ടികൾക്ക് എതിരായ അതിക്രമത്തിൽ റെക്കോർഡുമായി പിണറായിയുടെ കേരളം

0

കൊച്ചി; കശ്മീർ എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ തിൻെറ പ്രതിഷേധം കേരളത്തിലും ഉയരുമ്പോഴും നമ്മുടെ സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് വർഷത്തിനിടയിൽ 2000 കേസുകളുടെ വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015 ൽ 1583 കേസുകൾ രജിസ്റ്റർ ചെയ്തിടത്ത് 2016 ൽ 2122 കേസുകൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2017 ൽ ഇത് 2611 ലെത്തി. ഇൗ വർഷം മൂന്ന് മാസത്തിനിടെ 612 കേസുകൾ ആണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് . കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഒന്നാംസ്ഥാനം തലസ്ഥാന നഗരിയും തൊട്ടു പിന്നിൽ കോഴിക്കോടും എറണാകുളവും ആണ്. സമീപത്ത് തന്നെ സാംസ്കാരിക തലസ്ഥാനവും ഉണ്ട് . തിരുവനന്തപുരത്ത് സിറ്റി റൂറൽ പരിധികളിൽ ആയി 2016 ൽ 263 കേസുകൾ ആയിരുന്നു എങ്കിൽ, 2017 ൽ ഇത് 361 ലെത്തി. ഇൗ വർഷം ഇത്രയും ദിവസങ്ങൾക്ക് ഇടയിൽ 102 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കൊല്ലം ജില്ലയിൽ സിറ്റി റൂറൽ പരിധിയിൽ ആയി 2016 ൽ 157 / 2017 ൽ 259 / ഇൗ വർഷം ഇത് വരെ 61, കേസുകൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്ത് 2016 ൽ 224 ആയിരുന്നത് 2017 ൽ 257 ആയി ഉയർന്നു ഇൗ വർഷം ഇത് വരെ 72 കേസുകൾ ആയി. തൃശൂരിൽ 2016 ഇൽ 191 ആയിരുന്നു 2017 ഇൽ 184 ആയി കുറഞ്ഞു. എന്നാല് മലയാളത്തില് ഇൗ വർഷം ഇത്രയും ദിവസത്തിനിടെ തന്നെ 100 ലേത്തി കേസുകൾ. മലപ്പുറത്ത് 2016 ഇൽ 224 ഉം 2017 ഇൽ 219 ഉം ഇൗ വർഷം ഇത് വരെ 82 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് 2016 ഇൽ 170 കേസുകൾ ഉണ്ടായിരുന്നത് 2017 ഇൽ 274 ഇൽ എത്തി ഇൗ വർഷം ഇത് വരെ 75 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഏറ്റവും കുറവ് കേസ് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ആണ്.

Leave a Reply