11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

0

കണ്ണൂര്‍: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫിയെ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയാണ് റാഫി. 
2017 ഒക്ടോബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുകയാണെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ മദ്രസയിലേക്ക് പോകാന്‍ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് എത്തുന്നത്. പിന്നീട് രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍  ഹാജരാക്കും.

Leave a Reply