100 കോടിയുടെ കുടുംബസ്വത്ത് ഉപേക്ഷിച്ച് 24കാരന്‍ സന്ന്യാസത്തിന്

0

അഹമ്മദാബാദ്: സന്ന്യാസജീവിതം സ്വീകരിക്കാൻ 24കാരൻ ഉപേക്ഷിച്ചത് 100 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം. ചാർട്ടേഡ് അക്കൗണ്ടന്റായ മോക്ഷേഷ് സേഠ് ആണ് ജോലിയും കുടുംബബിസിനസ്സും ഉപേക്ഷിച്ച് സന്ന്യാസത്തിന്റെ പാത സ്വീകരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായതിനു ശേഷം രണ്ട് വർഷമായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് നോക്കിനടത്തുകയായിരുന്നു മോക്ഷേഷ്. ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് എല്ലാം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചത്. ജൈനമതവിശ്വാസികളാണ് മോക്ഷേഷും കുടുംബവും. ഗുജറാത്തിലെ ബനസ്കന്തയിൽ നിന്നുള്ളവരാണ് മോക്ഷേഷിന്റെ കുടുംബം. കാലങ്ങളായി മുംബൈയിലാണ് ഇവർ താമസം. ബിസിനസുകാരനായ സന്ദീപ് സേഠാണ് മോക്ഷേഷിന്റെ പിതാവ്. സന്ന്യാസം സ്വീകരിച്ച മോക്ഷേഷ് ഇനി മുതൽ കരുണപ്രേംവിജയ് ജീ എന്നാണ് അറിയപ്പെടുക.

Leave a Reply