മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി.

0

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഇൗറൻ മാറും’ എന്ന ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത് ബിജിബാലാണ്. വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയും നായികയായ കാർത്തികയുമാണ് ഗാനത്തിന്റെ രംഗങ്ങളിലുള്ളത്. 
ദുൽക്കർ ചിത്രമായ ‘സിഐഎ’യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരന്റെ രണ്ടാമത്തെ ചിത്രമാണിത്. മുത്തുമണി, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴഗപ്പനാണ് നിർവഹിക്കുന്നത്. 

Leave a Reply