എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് നിർഭയയുടെ അമ്മ ആശാദേവി

0

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് മാത്രമല്ല എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് നിർഭയയുടെ അമ്മ ആശാദേവി. എല്ലാ ബലാത്സംഗികളും ഉറപ്പായും വധശിക്ഷയ്ക്ക് വിധിക്കപ്പെടേണ്ടവരാണെന്നും അവർ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം വളരെ നല്ല ചുവട് വയ്പാണ്. പക്ഷേ, പീഡനത്തിനിരയാവുന്ന 12 വയസ്സിന് മുകളിലുള്ളവർക്കും നീതി ലഭിക്കേണ്ടേ. ബലാത്സംഗത്തോളം ഹീനമായ കുറ്റകൃത്യം വേറെയില്ല, അതിനോളം വലിയ വേദനയും വേറെയില്ല. എല്ലാ ബലാത്സംഗികളും തൂക്കിലേറ്റപ്പെടേണ്ടരാണ്. ആശാ ദേവി പറഞ്ഞു. പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി, 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഓർഡിനൻസിന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് അംഗീകാരം നല്കിയത്. രാഷ്ട്രപതി ഇന്ന് ഒപ്പ് വച്ചതോടെ ഓർഡിനൻസ് നിയമമാവുകയും ചെയ്തു.

Leave a Reply