സാനിയ മിര്‍സ അമ്മയാകുന്നു.

0

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകുന്നു . സാമൂഹിക മാധ്യമങ്ങളിലൂടെ സാനിയ തന്നെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

പുതിയ അതിഥി വരാന്‍ പോകുന്നുവെന്ന സൂചന നല്‍കുന്ന ഒരു ചിത്രത്തോടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. പിന്നീട് ഇതേ ചിത്രം ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കും പങ്കുവെച്ചു.
ഏപ്രില്‍ ആദ്യവാരത്തില്‍ ഗോവ ഫെസ്റ്റ് 2018 -ല്‍ നടന്ന ലിംഗവിവേചനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെ താനും ഷുഐബ് മാലിക്കും ഒരു പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന് സാനിയ പറഞ്ഞിരുന്നു.

ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും, സര്‍നെയിം മിര്‍സ മാലിക് എന്നാകുമെന്നും സാനിയ അന്ന് പറഞ്ഞിരുന്നു.

സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഒക്ടോബറില്‍ ‘മിര്‍സ മാലിക്’ എത്തുമെന്നാണ് ഇമ്രാന്‍ പിടിഐയെ അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് കായികലോകത്തെ താരദമ്പതികള്‍ തങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.

താരകുടുംബത്തിലെത്തുന്ന പുതിയ അതിഥിയെ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. പ്രമുഖരടക്കം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply