ഈമെയില്‍ സേവനമായ ജിമെയിലിന് ഇനി പുതിയ ഡിസൈന്‍

0

ഗൂഗിളിന്റെ ഈമെയില്‍ സേവനമായ ജിമെയിലിന് ഇനി പുതിയ ഡിസൈന്‍. ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷന്‍, കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്, സ്മാര്‍ട് റിപ്ലൈ തുടങ്ങി നിരവധി പുതിയ സവിശേഷതകളും ഡിസൈനിലെ മാറ്റവുമായാണ് ജിമെയില്‍ എത്തുന്നത്. സുരക്ഷയ്ക്കും ഒപ്പം നവ്യാനുഭവം നല്‍കുകയുമാണ് പുതിയ ജിമെയില്‍ ഡിസൈനിന്റെ ലക്ഷ്യം.

സാവകാശമെടുത്താണ് പുതിയ മാറ്റങ്ങളില്‍ ഉപയോക്താക്കളിലേക്കെത്തിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിന്റെ സ്വഭാവം അനുസരിച്ചാണ് പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. സാധാരണ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ജീമെയില്‍ വിന്‍ഡോയ്ക്ക് വലതുവശത്തായി കാണുന്ന സെറ്റിങ്സ് സെക്ഷനില്‍ നിന്നും Try the new Gmail എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ പുതിയ ജിമെയിലിലേക്ക് അപ്ഗ്രേഡ് ചെയ്യാം.

എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജി സ്യൂട്ട് ഉപയോക്താക്കളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ജിസ്യൂട്ട് ഇമെയില്‍ ഐഡിയാണ് എങ്കില്‍ ജിസ്യൂട്ട് അഡ്മിനിസ്ട്രേറ്റര്‍ പുതിയ ജിമെയില്‍ ഡിസൈനിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ അത് നിങ്ങളുടെ ഇമെയിലിലേക്ക് ലഭിക്കുകയുള്ളൂ. ഇതിന് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഗൂഗിള്‍ അഡ്മിന്‍ കണ്‍സോള്‍ ആവശ്യമാണ്.

Leave a Reply