ഇനി മുതൽ വിമാനത്തിലും ഇന്റർനെറ്റ് ഉപയോ​ഗിക്കാം

0

ന്യൂഡൽഹി: ഇനി മുതൽ വിമാനത്തിലും ഇന്റർനെറ്റ് സ്വകര്യം ലഭ്യമാകും. വിമാനത്തിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്രം ടെലികോം കമ്മീഷൻ അനുമതി നൽകി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്രക്കാർക്ക് ഫോണ്‍കോളുകൾ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച് ഇന്‍റർനെറ്റ് ഉപയോഗിക്കാമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്തിൽ ഇന്‍റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് നേരത്തേ ശുപാർശ നൽകിയിരുന്നു.

Leave a Reply