ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം – 33 [ വന്ധ്യത ]

0

ഇതൊക്കെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത്… നാണക്കേടാണ്‌! ഇതൊക്കെ ബാക്കി സ്വാമിമാരോട് നിങ്ങള്‍ ചെന്ന് പറയുമ്പോഴാണ് പെശകാകുന്നത്. ഇത് നിങ്ങള്‍ ഗൃഹസ്ഥന്മാര്‍ പഠിച്ചെടുത്ത് പഠിക്കേണ്ടതാണ് ഈ സംസ്കാരങ്ങള്‍ ഒക്കെ. നിങ്ങളോട് വന്നു ഈ കാലഘട്ടത്തില്‍ ഞാന്‍ പറയേണ്ടി വരിക! എനിക്ക് വൈദ്യശാസ്ത്രവുമായി ബന്ധമുള്ളത് കൊണ്ട് ഞാന്‍ ഇതെല്ലാം OBSERVE ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് OBSERVE ചെയ്തതാണ്. നിങ്ങള്‍ ഈ വിഷയത്തിനു വിളിച്ചപ്പോള്‍ ഇത് പറഞ്ഞു തരാന്‍ എനിക്ക് അറിയാവുന്നത് കൊണ്ട് പറഞ്ഞു തന്നതാണ്. ഇത് നിങ്ങള്‍ ചെന്ന് വേറെ സ്വാമിമാരോടു പറഞ്ഞാല്‍ അവര്‍ക്ക് ഇച്ചീച്ചിയായിട്ടു ഇത് കേട്ട് പോയിട്ടുണ്ടെകില്‍ അവര് ബോധം കേട്ട് വീഴും. അതുകൊണ്ട് ഇനി വേറെ ആരെയെങ്കിലുമൊക്കെ വിളിച്ചിട്ട് സ്വാമി ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് പറഞ്ഞു കൂടാന്‍ പോകരുത്. അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. നിങ്ങള്‍ക്ക് തന്നെ ഉള്‍ക്കൊള്ളാനാകുമെന്നു എനിക്ക് വിശ്വാസമില്ല. AM I RIGHT?

പക്ഷേ ഇതൊക്കെ ക്ഷോഭമില്ലാതെ പറഞ്ഞു തരാവുന്ന വിധത്തില്‍ എന്‍റെ പാരമ്പര്യം എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. ശങ്കയൊന്നും വേണ്ട. അതുകൊണ്ട് നല്ലപോലെ മനസ്സിലാക്കി കുടുംബജീവിതത്തിന്‍റെ അരക്ഷിതാവസ്ഥകള്‍ തീര്‍ത്തു സുഖമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അടുത്ത തലമുറയെ അങ്ങനെ ജീവിപ്പിക്കാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. ക്ലീബകരണത്തിന് എതിരാണ് കന്യാവരണം. മാനസികമായി അതിലേക്കു പതിക്കുന്നത് തടയുന്നതിന്… മാനസികമായി തടഞ്ഞാല്‍ ഇതര വസ്തുക്കള്‍ കൊണ്ട് വരുന്നതെല്ലാം തടയാനാകും. അതാണതിന്റെ രഹസ്യം. ഇത് ഞാന്‍ പറഞ്ഞത് ഭക്ഷണത്തിന്‍റെ കാര്യമാണ്. ഇത്തരം ഒട്ടേറെ ഔഷധങ്ങള്‍ നിങ്ങള്‍ കഴിക്കുന്നുണ്ട്. നിങ്ങള്‍ പലപ്പോഴും ARTHRITIS-ന് കഴിക്കുന്ന ഔഷധങ്ങള്‍, നിങ്ങള്‍ കഴിക്കുന്ന അനേകം STEROID-കള്‍, SHARE BROKING, TARGET തീര്‍ക്കേണ്ട ജോലികള്‍… ഇവയിലൊക്കെ ചെന്ന് പെടുമ്പോള്‍ നിങ്ങളുടെ PITUITARY

ADRENAL ഗൂഡാലോചന ഉണ്ടാകുന്നുണ്ട്. ADRENALIN കൂടുന്നുണ്ട്. അത്തരം തൊഴിലുകള്‍ വന്ധ്യതയെ ഉണ്ടാക്കുന്നുണ്ട്. രാത്രി ഉറക്കമിളയ്ക്കുന്നത് വന്ധ്യതയെ ഉണ്ടാക്കുന്നുണ്ട്. ADRENALIN shoot-up ചെയ്തു PITUITARY-യില് BETA കോശങ്ങള്‍ നശിച്ചു പ്രമേഹലക്ഷണങ്ങള്‍ രൂപാന്തരപ്പെടുമ്പോള്‍ പ്രമേഹം അനപത്യദോഷം ഉണ്ടാക്കുന്നുണ്ട് വന്ധ്യത.

ഭാരതത്തിനു ഒരു വലിയ മാഹത്മ്യമുണ്ട്. കാളിദാസന്‍റെ രഘുവംശം എടുത്തു വായിച്ചാല്‍ പോലും അത് ബോധ്യമാകും. രഘുവംശത്തില്‍ ദിലീപന്‍ എന്നൊരു ചക്രവര്‍ത്തി ഉണ്ട്. കേട്ടിട്ടുണ്ടോ എന്നറിയില്ല. ഇയാള്‍ക്ക് ഈ കുട്ടികളില്ലാത്ത ദോഷം ഉണ്ടായിരുന്നു…അനപത്യദോഷം. അഷ്ടാംഗഹൃദയം പ്രമേഹനിദാനവും രഘുവംശം കാളിദാസന്റെയും എടുത്തു വായിച്ചാല്‍, നിങ്ങളുടെ കവികള്‍ എഴുതുന്ന പോലെയല്ല എഴുതിയത് എന്ന് ബോധ്യമാകും. ഒരു കവിയായിരുന്നിട്ടു കൂടി സത്യസന്ധമായി ആ രോഗത്തെ അതിന്‍റെ നിദാനത്തെ അറിഞ്ഞു നിര്‍ണ്ണയിച്ചാ എഴുതിയിരിക്കുന്നത്.

ഞാന്‍ നേരത്തേ പറഞ്ഞു ഒരു സ്ത്രീ വേറൊരു സംസ്കാരത്തില്‍, വേറൊരു ദേശത്തില്‍ നിന്ന് വന്നു ഒരു പുതിയ സംസ്കൃതിയില്‍, പുതിയ നാട്ടില്‍ ഒരു പുരുഷനുമായി യോജിച്ചു ജീവിക്കുവാന്‍ പോകുമ്പോള്‍ സഹഭോജനം, സഹശയ്യ ഒക്കെ വേണ്ടി വരും. അതൊക്കെ വേണ്ടി വരുമ്പോള്‍… സഹശയ്യയും സഹഭോജനവും… ഒരുപാടു കൃമികള്‍ ഉണ്ടാകും. ഒരുപാടു സൂക്ഷ്മ ജീവികള്‍… പുതിയ amino അമ്ലങ്ങള്‍ ഉണ്ടാകും. അതിനേ തടയുന്നതിനാണ് അംഗുരാര്‍പ്പണമൊക്കെ പറഞ്ഞതെങ്കില്‍, ഇവിടെ ക്ലീബാദി ദോഷങ്ങള്‍ക്കാണ് കന്യാവരണം പറഞ്ഞിരിക്കുന്നത്. അമ്മയും അമ്മൂമ്മയും അമ്മൂമ്മയുടെ അമ്മയുമൊക്കെ അച്ഛനും അപ്പൂപ്പനുമൊക്കെ വന്ധ്യതയില്ലാതെ ജീവിച്ചിടത്തു ആ തലമുറയില്‍ കുട്ടികളില്ലാത്തവരുടെ എണ്ണം പുതുതായി വരുമ്പോള്‍… ഉറക്കമിളച്ചു പണിയെടുത്തു കാശുണ്ടാക്കാന്‍ പോയതാണോ? പുതിയ തരം വിത്തില്ലാത്ത ആഹാരങ്ങള്‍ കഴിച്ചതാണോ? ക്ലീബകരണം ഉണ്ടാക്കുന്ന ഔഷധങ്ങളുടെ അതിപ്രസരമാണോ? മാനസികമാണോ? തന്‍റെ കുടുംബ ജീവിതത്തെ വേട്ടയാടിയത് ഇതില്‍ ഏതാണ്? എന്നെങ്കിലും ആലോചിച്ചിരുന്നെങ്കില്‍! ശരീരത്തില്‍ ഏറിയ വൈറസുകളോ അമീബകളോ ബാക്ടീരിയകളോ മൈക്രോബുകളോ വന്ധ്യതയെ പ്രദാനം ചെയ്യുന്നതാണോ? ഇതെല്ലാം ചോദ്യമാണ്.

ഈ തലത്തിലൊക്കെയാണ് പ്രശ്നങ്ങള്‍ ഉള്ളത്. അപ്പോള്‍ ഇതിനെ ആസ്പതമാക്കി… (ശ്രോതാക്കള്‍ക്ക് മറുപടിയായി) പുകവലി കാരണമാണ്. പ്രമേഹ രോഗം തന്നെ കാരണമാണ്, പുകവലി കാരണമാണ്. ഒരുപാടു കാരണങ്ങള്‍ ഉണ്ട്. പുകവലിയുടെ കാരണമൊക്കെ… ഞാന്‍ മുന്‍പ് പറഞ്ഞ… കരിക്ക് പറിച്ച് തിന്നാല്‍ മതി. ഒരു 25 പിഞ്ചുവെണ്ടയ്ക്ക, അന്തകവിത്തല്ലാത്ത നാടന്‍ വെണ്ടയ്ക്ക ഒരു 25 എണ്ണം കഴിച്ചാല്‍ മതി. ഇത് വളരെ സിമ്പിള്‍ ആണ്. പുകവലി വരുന്നത് നിങ്ങളുടെ ശ്വാസകോശങ്ങളില്‍ ഈ പുക ചെന്ന് രക്തശ്രോതസ്സുകളിലൂടെ കടന്നു അതിലെ NICOTINE രസം, രക്തം, മാംസം, മേദസ്സു, അസ്ഥി, മജ്ജ, ശുക്രം എന്നീ ധാതുക്കളെ ബാധിക്കുമ്പോള്‍ വന്ധ്യത വരും. ആദ്യം നിങ്ങളുടെ കാലുകല്‍ക്കൊക്കെ അനങ്ങാന്‍ വയ്യായ്ക തോന്നും…

(തുടരും)

Leave a Reply