ഒഎന്‍വി പുരസ്‌കാരം എംടിക്ക്

0

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറിഅഭിപ്രായപ്പെട്ടു. ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കെ. ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎന്‍വി പുരസ്‌കാരത്തിന് അനുജ അകത്തൂട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരം അര്‍ഹമായി. 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

Leave a Reply