ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം 34 [കന്യാദാനം – വിവാഹം]

0

മനസ്സിനെയാണ്‌ അവര്‍ ഏറ്റവും പ്രാധാന്യത്തോടെ കണ്ടത്. അതുകൊണ്ടാണ് അവര്‍ ശാന്തി അനുഭവിച്ചത്. അഹതവസ്ത്രങ്ങളൊന്നും അവര്‍ അണിഞ്ഞിരുന്നില്ല. ഗന്ധാനുലേപനങ്ങള്‍ എല്ലാം അവര്‍ അണിയുകയും ചെയ്തിരുന്നു. പരസ്പര നിരീക്ഷണം കഴിഞ്ഞു മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. ഇതെല്ലാം വിധിയാംവണ്ണം പറഞ്ഞിട്ടുള്ളതാണ്. ഇവിടെ ശ്രേഷ്ഠമായ രണ്ട് അഷ്ടകങ്ങള്‍ ഉണ്ട്. തൊടാന്‍ നേരം ഇല്ലാത്തതു കൊണ്ടാണ്. ഒന്ന് കാളിദാസകൃതം മംഗളാഷ്ടകം, രണ്ട് ഭക്തകൃത മംഗളാഷ്ടകം. വളരെ ഗംഭീരങ്ങളാണ്. ഇത് നിങ്ങള്‍ വായിച്ചു പഠിച്ചോന്നു പറഞ്ഞു വിടാനേ പറ്റൂ. ഞാന്‍ പറഞ്ഞതൊന്നുമല്ല, ഇതിന്‍റെ റെഫെറന്‍സ് എന്ന് പറയുന്നത് വളരെ കൂടുതലാണ്. 1800-ഓളം പുസ്തകങ്ങള്‍ ഉണ്ട് ഇന്ത്യയില്‍… ഒന്നോ രണ്ടോ ഒന്നുമല്ല. ഞാനതിലൊരു 15-20 എണ്ണമേ പറഞ്ഞിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്, ഇത്രയും നേരം കൊണ്ട്, Reference സൂചിപ്പിച്ചത്. ഇതിലെല്ലം തമ്മില്‍ സമാനതകള്‍ ഉള്ളതൊക്കെ വിട്ടിട്ടുണ്ട്. ഒന്നിലുള്ളത് വേറൊന്നില്‍ പറഞ്ഞാല്‍ അത് ഞാന്‍ നിങ്ങളോട് സൂചിപ്പിച്ചിട്ടില്ല. ഗൃഹ്യസൂത്രങ്ങള്‍, ശ്രൌതസൂത്രങ്ങള്‍, പ്രാതിശാഖ്യങ്ങള്‍ ഇതൊക്കെ ഒരു വല്ല്യമേഘലയാണ്. നമ്മള്‍ വിചാരിച്ചിരിക്കുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് ഒരു വിവരവും ഇല്ല എന്നാണ്. പാശ്ചാത്യന്റെ വിവരത്തിലാണ് ഇപ്പോ നിങ്ങള്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് നിങ്ങളുടെ ധാരണ. അവന്‍ കഞ്ഞി കുടിക്കുന്നില്ല എന്നുള്ളതാണു സത്യം. ഇന്ത്യയില്‍ കഞ്ഞികുടിക്കാന്‍ പണിയൊന്നും എടുക്കേണ്ട. മനസ്സിലായില്ല?! നിങ്ങളും ഞാനും പണിയൊന്നും എടുത്തിട്ടല്ല കഞ്ഞി കുടിക്കുന്നത്. അവിടെ പോയാല്‍ പണിയെടുതിട്ടില്ലെങ്കില്‍ കഞ്ഞി കുടിക്കാനും പറ്റില്ല. പക്ഷേ നമ്മുടെ നാട് മോശവും വെള്ളം കിട്ടാത്ത നാട് മെച്ചവും ആണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ വൈകല്യം! നിങ്ങള്‍ ഗംഭീരമായി “ഉപാസിച്ച് ഉപാസിച്ച്” നമ്മുടെ നാടും അങ്ങനെയായി വരുന്നുണ്ട്. മറിച്ചു ആലോചിച്ചു നോക്ക് നല്ലപോലെ. എങ്ങനെയാണ് ഇവര് ഇതെല്ലാം രൂപപ്പെടുത്തിയത്?

ഇതെല്ലാം കഴിഞ്ഞാണ് കന്യാദാനം. ആര്‍ഷം, ബ്രാഹ്മം, പ്രാജപത്യം, ആസുരം, ഗാന്ധര്‍വം, പൈശാചം, രാക്ഷസം, സ്വയംവരം ഇങ്ങനെ എട്ടു വിവാഹങ്ങള്‍ ഉണ്ട്. അതില്‍ ആസുരം, പൈശാചം, രാക്ഷസം മുതലായവയ്ക്ക് പുരുഷധനമുണ്ട്- പുരുഷന്‍ സ്ത്രീക്ക് ധനം കൊടുക്കണം. ആര്‍ഷം, ബ്രാഹ്മം, പ്രാജപത്യം, ആസുരം, ഗാന്ധര്‍വം, പൈശാചം, രാക്ഷസം, സ്വയംവരം- ഇതില്‍ ഏറ്റവും ഉത്തമം ആര്‍ഷവും, ബ്രാഹ്മവും, പ്രാജപത്യവുമാണ്. ഗാന്ധര്‍വം സ്നേഹത്തിലാണ്. ഏറ്റവും നല്ലത് സ്വയംവരമാണ്. ഏറ്റവും ഉന്നതം, നല്ലത് എന്ന് രണ്ടാണ് അര്‍ത്ഥത്തില്‍ പറഞ്ഞത്. സ്വയംവരമാണ് നടക്കേണ്ടത്‌. കാരണം വിവാഹം കഴിഞ്ഞുള്ള ഗര്‍ഭാധാനസംസ്കാരത്തില്‍ നൂറും, നൂറ്റിപ്പത്തും എണ്‍പതും ഒക്കെ ദശലക്ഷം ബീജാണുക്കള്‍ ആണ് ഫൈലോപ്യന്‍ ടുബിലൂടെ പോകുന്നത്. ഇവയെല്ലാം തുള്ളിക്കളിച്ച് അവിടെ എത്തുകേല. കുറേ വഴിയില്‍ പോകും. അവിടെ എത്തുന്നവ വരണമാല്യമണിയാന്‍ കാത്തുനില്‍ക്കുമ്പോള്‍ അണ്ഡം അതിലൊന്നിനെ വരണമാല്യം അണിയിക്കുകയാണ്. അതിന്‍റെ സങ്കല്പമാണ് സ്വയംവരം. അവര്‍ എത്ര ശരീരശാസ്ത്രം പഠിച്ചു എന്ന് ഇനി ആലോചിച്ചു കൊള്ളൂ. സ്ത്രീക്ക് ഇഷ്ടപ്പെടുന്നവന്‍ ആയിരുന്നാല്‍ മാത്രമേ ഉത്തമസന്താനം ഉണ്ടാവൂ. സ്ത്രീയേ തന്നെ ഇഷ്ടപ്പെടുന്നവളാക്കിയിട്ടു മാത്രമേ ബന്ധങ്ങള്‍ ആകാവൂ. അല്ലാത്ത എല്ലാ ബന്ധവും അവനെ രോഗിയാക്കും തലമുറയെ രോഗിയാക്കും. എത്രയുണ്ടായാലും… ഒന്നില്‍ കൂടുതല്‍ ഉണ്ടാകുന്നത് അണ്ഡം കൂടുതല്‍ ഉള്ളത്കൊണ്ടാണ്. അത് അബ്നോര്‍മല്‍ ആണ്. അതില്‍ നിന്നും ഒന്നിനെ അതിന്‍റെ വിഭജനപ്രക്രിയയിലും സംഭവിക്കാം. വരണമാല്യമിട്ടു വരിക്കുന്നു എന്ന സങ്കല്‍പം ഇതിനെ ആധാരമാക്കിയാണ്, മറ്റേതു Exception ആണ്. Generally അണ്ഡം കാത്തിരിക്കുന്നത് ഈ ഒന്നിന് വേണ്ടിയാണ്. അത് നിങ്ങളെ തല്ലാനുള്ളവന്‍ വേണോ, ജീവനോടെ നിങ്ങളെ കുഴിച്ചിടാനുള്ളവനെ വേണോ, നിങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കും രണ്ടെണ്ണം കൊടുക്കാനുള്ളവനെ വേണോ വീട് കുളംതോണ്ടാനുള്ളവനെ വേണോ, നിങ്ങള്‍ക്ക് സൌഭാഗ്യം തരാനുള്ളവനെ ,വേണോ നിങ്ങളുടെയും കുടുംബത്തിന്റെയും പേരും പ്രശസ്തിയും വര്ധിപ്പിക്കാനുള്ളവനെ വേണോ എന്നെല്ലാം തീരുമാനിക്കുന്നത് ഈ വരണമാല്യമുഹൂര്‍ത്തമാണ്- ഗര്ഭാശയത്തിനുള്ളില്‍ അണ്ഡം ചേരുന്ന മുഹൂര്‍ത്തം- അതാണ് ശരിയായ വിവാഹം. ആ സംസ്കൃതിയുടെ ആഴം അതാണ്‌, വൈദ്യശാസ്ത്രപരമായി ചിന്തിച്ചാല്‍ പോലും!

നിങ്ങളോടുള്ള വെറുപ്പ്‌, നിങ്ങളോടുള്ള വിദ്വേഷം, നിങ്ങളുടെ കുടുംബത്തോടുള്ള – പരമാവധി സ്ത്രീ ഭര്‍തൃഗൃഹത്തോടും ഭര്‍ത്താവിനോടും ഭര്‍തൃഞാതികളോടും ബന്ധുക്കളോടും ചുറ്റുപാടുകളോടും ഇണങ്ങുന്ന ഒരു ഘട്ടത്തില്‍ മാത്രമേ സത്സന്താനങ്ങള്‍ ഉണ്ടാവൂ. അത്കൊണ്ട് വിവാഹം കഴിച്ചത് കൊണ്ടായില്ല. അവളുടെ സംതൃപ്തിയിലാണ് അവളുടെ സന്തോഷത്തിലാണ് തന്‍റെ പാരമ്പര്യങ്ങള്‍ പൂര്‍ണതയെ പ്രാപിക്കുന്നത് എന്ന് അറിഞ്ഞു പെരുമാറാനുള്ള വിദ്യാഭ്യാസം മൌലികമായി പുരുഷന് കൊടുത്തിരിക്കണം. അത് കൊടുക്കാത്ത എല്ലാ അമ്മയും പരമ്പരയെ നശിപ്പിക്കുകയാണ്, എല്ലാ അച്ഛനും പരമ്പരയെ ഇല്ലാതാക്കുകയാണ്.

ഇതൊക്കെ പഠിക്കാതെ ഇരിക്കുകയല്ലേ നല്ലത്? കഴിക്കാന്‍ പോകുന്നവര്‍ പഠിച്ചാല്‍ പോരെ?

ചോദ്യം: അപ്പോള്‍ മന്ദബുദ്ധികളായ കുട്ടികള്‍ ഉണ്ടാകുന്നത്?

ആ സമയതിന്‍റെ അസ്വരസങ്ങള്‍, അസ്വാരസ്യങ്ങള്‍ ഇവയൊക്കെ കാരണമാണ്. ആ സമയത്തെ ഉത്കണ്ഠകള്‍, വേവലാതികള്‍ വിവാഹത്തിന്‍റെയും ഗര്‍ഭാധാനതിന്‍റെയും ചാരുതയറിയാതെ പണത്തിനുള്ള ആകാംക്ഷകള്‍, കണക്കുകള്‍- നിന്‍റെ തന്ത തരാമെന്നു പറഞ്ഞത് തന്നില്ല- മുതലായ കണക്കുകള്‍ ഓരോന്നും നേടുന്നതിനു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍… ഏതു സ്ത്രീയും പറയുമല്ലോ ആ സമയത്ത് വല്ലാത്ത ഉത്കണ്ഠയിലായിരുന്നു ഞങ്ങള്‍, ഞങ്ങളുടെ ജീവിതം… അതിന്‍റെ ബാക്കി പത്രമാണീ കുഞ്ഞ്. സാന്ത്വനപ്പെടുത്തി സമചിത്തതയോടെ പോയി സമാധാനമായി ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ ആണ് ഇവ. അത് അയല്‍പക്കക്കാര്‍ ഇടപെട്ടും, ബന്ധുക്കള്‍ ഇടപെട്ടും വേണ്ടാത്ത വര്‍ത്തമാനം പറഞ്ഞും ചിലപ്പോള്‍ ദ്വയര്‍ത്ഥപ്രയോഗങ്ങള്‍ കൊണ്ടും – ശരിയല്ല?! കൊള്ളിച്ചു പറയുക – ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഒരു വാക്ക് പറയുമ്പോള്‍ സൂക്ഷിക്കണം, അതിനു ഏതെങ്കിലും ഒരര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയുന്നത്‌ ആയിരിക്കരുത്. എന്നെ കൊള്ളിച്ചതാണ്, എന്നോടു പറഞ്ഞതാണ് എന്ന് തോന്നരുത്. അതിനൊരു പരിശീലനം ആദ്യം വേണം വാക്ക് ഉപയോഗിക്കാന്‍. പുറത്തൂന്ന് ഒരുത്തന്‍ വരുമ്പോള്‍ എന്തുമാത്രം തേന്‍ ഒഴുകുന്ന വാക്കുകള്‍ പറയും… അതിവിടെ അങ്ങ് പറഞ്ഞാല്‍ മതി. ഇവനോട് അങ്ങ് പറഞ്ഞാല്‍ മതി. കാലമാടാ, കുലദ്രോഹീ എന്നൊക്കെ വിളിക്കാതിരുന്നാല്‍ മതി. എടീ കുടലെ എന്ന് മറിച്ചിട്ട്‌ വിളിക്കാതിരുന്നാല്‍ മതി. അപ്പോള്‍ പരസ്പരം വാക്കുകള്‍ ഉപയോഗിക്കുന്നതിന്‍റെ ചാരുത, നല്ല വാക്കുകള്‍… ആഞ്ജനേയന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍… വാക്കുപയോഗിക്കുന്നതില്‍ ശിക്ഷാശാസ്ത്രം അറിഞ്ഞിട്ടുള്ള ഏറ്റവും വലിയ പണ്ഡിതന്‍ ലോകത്തില്‍ അന്ജനേയന്‍ ആണ്. രാമനെയും രാമന്‍റെ ഇതിവൃത്തത്തെയും പരിചയപ്പെടുത്താന്‍ ഒരു ശ്ലോകം മതിയാക്കിയ വാത്മീകി പന്ത്രണ്ടു ശ്ലോകങ്ങളിലാണ് ആഞ്ജനേയനെ പരിചയപ്പെടുത്തിയത്.

(തുടരും)

Leave a Reply