പ്രാർത്ഥന നടത്തിയതിന് ചൈനയിൽ ക്രിസ്ത്യാനികളെ പള്ളിയിൽ കയറി അറസ്റ്റ് ചെയ്തു

0

ബീജിംഗ് : ന്യൂനപക്ഷങ്ങൾക്കെതിരെ അടിച്ചമർത്തൽ നടപടിയുമായി വീണ്ടും ചൈന സർക്കാർ. ചെംഗ്ഡുവിൽ പ്രാർത്ഥന നടത്താനെത്തിയ നൂറോളം ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.സിച്വാൻ ഭൂകമ്പത്തിന് പത്തുവർഷം തികയുന്ന ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥനക്കെത്തിയ വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്.

പുരോഹിതനായ വാംഗ് യിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും റിപ്പോർട്ട് ഉണ്ട്.സായുധരായ നൂറു കണക്കിനു പോലീസുകാരാണ് പള്ളിയിലെക്ക് ഇരച്ചു കയറിയതെന്ന് വിശ്വാസികൾ ആരോപിക്കുന്നു. അറസ്റ്റ് ചെയ്തവരെ വീട്ടു തടങ്കലിൽ പാർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാസവും ക്രിസ്ത്യൻ വിശ്വാസികൾക്ക് എതിരെ സർക്കാർ നടപടി എടുത്തിരുന്നു.പള്ളികൾ പൊളിക്കുകയും കുട്ടികളെ പള്ളിയിൽ പോകാതെ തടയുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ വിശ്വാസികൾക്ക് സർക്കാർ സബ്സിഡി നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന നിയമത്തെ തുടർന്നാണ് ന്യൂനപക്ഷങ്ങൾക്കെതിരെ പൊലീസ് അതിക്രമം ശക്തമായത്. 2030 ഓടെ ചൈന ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള രാജ്യമായി മാറുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് ക്രിസ്ത്യാനികൾക്കെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്.അതേ സമയം ചൈനയിൽ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് വർഷം തോറും പത്തു ശതമാനത്തിന്റെ വർദ്ധനവുണ്ടാകുന്നുണ്ട്.

ചൈനയിൽ മതവിശ്വാസം നിരോധിച്ചിട്ടില്ലെങ്കിലും പരിമിതമായ അളവിൽ മാത്രമേ മതത്തിന്റെ പേരിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കുന്നുള്ളൂ.

Leave a Reply