പ്രണവിന് ശേഷം അടുത്ത താരപുത്രനുമായി ജീത്തു ജോസഫ്

0

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ആദിയ്ക്ക് ശേഷം മറ്റൊരു സൂപ്പര്‍ താരപുത്രനെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇത്തവണ ജീത്തുവിന്റെ നായകനായെത്തുന്നത് കാളിദാസ് ജയറാമാണ്. പൂമരത്തിന് ശേഷം തന്റെ പുതിയ ചിത്രത്തെപറ്റിയുള്ള വാര്‍ത്ത സ്ഥിരീകരിച്ച് കാളിദാസ് തന്നെയാണ് രംഗത്തെത്തിയത്. അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ കാളിദാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കാളിദാസ്-ജീത്തു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply