ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം 36 [സപ്തപദി]

0

പൊതുവേ വിവാഹത്തിന് ഈ ചടങ്ങുകളെല്ലാം ഉണ്ട്. ഇതില്‍ വിവാഹത്തിന്‍റെ പ്രധാനപ്പെട്ട ചടങ്ങിലേക്ക് കടക്കുമ്പോള്‍ – ഇത്രയും കാര്യങ്ങള്‍ പൂര്‍വകര്‍മങ്ങളാണ് – പുണ്യാഹം, യജ്ഞോപവീതധാരിണിയായിരിക്കുന്ന യജ്ഞോപവീധിനി, ഉദകപൂര്‍വ്വം – സുമന്തുവൊക്കെ വളരെ ഗംഭീരമായി എഴുതിയിട്ടുണ്ട്, ഉദകപൂര്‍വ്വമൊക്കെ വളരെ Detailed ആയിട്ട് പഠിക്കേണ്ടതാണ് – ജലം കൈയ്യിലോഴിച്ചു കൊടുക്കുക, കാലു കഴുകിക്കുക ഇതെല്ലാമുണ്ട്. അതില്‍ നേരത്തേ പറയാത്ത രണ്ടു മൂന്ന് കൃതികളുണ്ട് – സംബന്ധവിവേകം , ജ്യോതിസാരസമുച്ചയം ഇതൊക്കെ. ഇതില് കന്യാദാനം പകല്‍ സമയം നിഷിദ്ധവുമാണ്, രാത്രിയിലാണ്… അതിനേക്കുറിച്ച് ജ്യോതിനിബന്ധം, ധര്‍മപ്രവൃത്തി, സുപ്രഭേദം, ശാകലകാരിക, ശൌനകകാരിക, കുമാരലകാരിക, കബര്‍ദികാരിക, രേണുകാരിക ഒക്കെ വളരെ വിശദം ആയിട്ടുള്ള വിവരം തരും. അതില്‍ ഞാന്‍ പറയാത്തതാണ് ധര്‍മപ്രവൃത്തി, ജ്യോതിനിബന്ധം, സുപ്രഭേദം ഒക്കെ. അതൊക്കെ Explain ചെയ്യേണ്ടുന്ന വിധത്തിലാ ഞാന്‍ റെഡിയായിട്ടു പോന്നത്, പക്ഷേ ഒരു ദിവസം അങ്ങ് തീരുകയാണ്… അതുകൊണ്ടാണ് അല്പം സ്പീഡ് എടുക്കുന്നത്. പാണിഗ്രഹണത്തിന് മുന്‍പ് പാണിഗ്രഹണവ്യവഹിതപൂര്‍വകൃത്യവുമുണ്ട്. അക്ഷതാരോപണം, അനുദാനം, അഭിഷേകം, തിലകകരണം, മാലാരോപണം, കങ്കണബന്ധനം, പൂകഫലബന്ധനം, ഉത്തരീയാന്തബന്ധനം, ഞാതികര്‍തൃകമക്ഷതാരോപണം എല്ലാമുണ്ട്. ഇതൊക്കെ വിശദമായിട്ടുള്ള ചടങ്ങുകള്‍ ആണ്. അതിനെല്ലാം നിങ്ങളുടെ വാരാനിരിക്കുന്ന തലമുറയുടെ മേല്‍ സ്വാധീനമുണ്ട്. അതൊക്കെ കുട്ടി ജനിക്കുമ്പോള്‍ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം കഴിഞ്ഞാണ് പാണിഗ്രഹണം. പാണിഗ്രഹണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളില്‍ ഒന്നാണ്
സപ്തപദി.

” അധൈനം ദക്ഷിണേഹസ്തേ ഗൃണ്ണാനി മിത്രോസിക | അധൈനം ദേവയജനം ഉദാനയതി | ഏകവിഷേ വിഷ്ണുസ്ത്വാം നയതു | ദ്വേ വിഷ്ണുസ്ത്വാം നയതു | ത്രിണീവൃതായ വിഷ്ണുസ്ത്വാം നയതു | ചത്വാരിമായോത്ഭവായ വിഷ്ണുസ്ത്വാം നയതു | പഞ്ചപശുഭ്യ വിഷ്ണുസ്ത്വാം നയതു | ഷഡായ സ്പോഷ്വായ വിഷ്ണുസ്ത്വാം നയതു | സപ്തസപ്തദ്യോംഹോത്രാഭ്യോ വിഷ്ണുസ്ത്വാം നയതു ഇതി”
, എന്ന് ഏഴു ചുവടുകള്‍ വരന്‍ വധുവിന്‍റെ വലതുകാലില്‍ പിടിച്ചു വയ്പ്പിക്കും, ആ പാദത്തില്‍ പിടിച്ച്, അതാണ്‌ സപ്തപദി എന്ന് പറയുന്നത്.

“സഖായാ: സപ്തപദാ അമും സഖ്യം തേ ഗമേയം സഖ്യാ തേ മായോഷം സഖ്യാന്മേ മായോഷ്ടാഃ ഇതി. ഹൃദയാഭിമര്‍ശക കര്‍ണ ജപശ്ച്ച” സഖായാ: – സഖി, സഖിത്വത്തിനാണ്; സപ്തപദാ അമും സഖ്യം തേ ഗമേയം സഖ്യാ തേ മായോഷം സഖ്യാന്മേ മായോഷ്ടാഃ ഇതി. പറഞ്ഞ ഗൃഹ്യസൂത്രങ്ങളിലെല്ലാം ഉണ്ടിത്. ഏഴു പടികളാണ് വയ്ക്കുന്നത്. എഴു പടികള്‍ക്കും അര്‍ത്ഥമുണ്ട്… ശുഭേച്ഛ, സുവിചാരണ, തനുമാനസ, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥഅഭാവനി, തുര്യക. അതുപോലെ തന്നെ അതിനു വേറെ പേരും പറയാം. ശുഭേച്ഛ, സുവിചാരണ, അംഗഭാവന, വിലാപിനി, ശുദ്ധസംവിന്മയാനന്ദസ്വരൂപ, തുര്യാ, തുര്യാതീത – ഇതിലേത് പേരും പറയാം. ഇത് ചുമ്മാ വയ്പ്പിക്കുന്നതല്ല, നിന്നെ ഞാന്‍ ശുഭേച്ഛയിലൂടെ, സുവിചാരണയിലൂടെ, തനുമാനസയിലൂടെ, അതായത് അംഗഭാവനയിലൂടെ, സത്വാപത്തിയിലൂടെ, വിലാപിനിയിലൂടെ, അസംസക്തിയിലൂടെ, ശുദ്ധസംവിന്മയാനന്ദസ്വരൂപയിലൂടെ, പദാര്‍ത്ഥ അഭാവനിയിലൂടെ, തുര്യയിലൂടെ, തുര്യകയിലൂടെ, തുര്യാതീതയിലൂടെ കൂട്ടികൊണ്ടുപോകാം. അപ്പോഴാണ്‌ ഞാനും നീയും തമ്മിലുള്ള സൌഭാഗ്യങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെയാണ് ഒരു ഗ്രന്ഥം അവകാശപ്പെടുന്നത്. ശുഭേച്ഛ്, സുവിചാരണ, അംഗഭാവന, വിലാപിനി, ശുദ്ധസംവിന്മയാനന്ദസ്വരൂപ, തുര്യാ, തുര്യാതീത. ചുമ്മാതെയാണ് വിവാഹം എന്നാണോ വിചാരിച്ചത്? നമുക്കിപ്പോള്‍ പിള്ളകളിയാണ് വിവാഹവും സന്യാസവും ഒക്കെ. ഇതങ്ങു ചെല്ലുക, ഒരു മന്ത്രദീക്ഷ വാങ്ങിക്കുക, സ്വാമിയാന്നും പറഞ്ഞിങ്ങു പോരുക, ദക്ഷിണയുടെ കണക്കു പറയുക… ഇതുപോലെ അങ്ങോട്ട്‌ ഓടിപോകുക, ഒരു പെണ്‍കുട്ടിയ്ക്ക് കണക്കു പറയുക, ഇതിനെ കൂട്ടിക്കൊണ്ടു വരിക, വീട്ടില്‍ വന്നു ജീവിക്കുക, നാലഞ്ചു പിള്ളേരുമുണ്ടാകുക, ഇതാണ് ഗാര്‍ഹസ്ഥയം എന്നാണ് നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്? ഇതിനു രണ്ടിനും തോന്ന്യവാസം എന്നാണ് പേര്. നിങ്ങള്‍ക്കെന്നോട് ദേഷ്യം വരുമെന്ന് തോന്നുന്നു. ഇല്ലേ? ഇതൊക്കെ തോന്ന്യവാസമാണ്, അതൊക്കെ ഉള്ളത് കൊണ്ടാണ് നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റിയതും. അതുകൊണ്ട് അതിനു നന്ദി പറയുക. അതുകൊണ്ടാണ് ഇന്ന് ഒരുപാടു പേര്‍ക്ക് സന്യസിക്കാന്‍ പറ്റുന്നത്.

ചോദ്യം: ചടങ്ങുകള്‍ക്കാണോ പ്രാധാന്യം?

ചടങ്ങല്ല അതിന്‍റെ ജ്ഞാനത്തിന്… അതിന്‍റെ ജ്ഞാനമുണ്ടെങ്കില്‍ ജീവിതം Automatic ആയിട്ട് ഉണ്ടാവും. ചടങ്ങ് ഉണ്ടെങ്കിലും കുറച്ചൊക്കെ ഉണ്ടാകും. ജ്ഞാനമുണ്ടായാല്‍ ഉത്തമം; ജ്ഞാനമില്ലെങ്കിലും ചടങ്ങുണ്ടായാലും കുറച്ചൊക്കെ ഉണ്ടാവും. കാരണം ഈ ചടങ്ങ് കുറെയൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കും. അതുകൊണ്ടല്ലേ പറയുന്നതു, രണ്ടു തരണമെന്ന് തോന്നുന്നുണ്ട്… പക്ഷേ നാട്ടുകാരുടെ കാണ്‍കെ നടന്നു പോയതായത് കൊണ്ട് ഞാന്‍ അങ്ങ് ക്ഷമിക്കുകയാണ്. അങ്ങനെയെങ്കിലും ക്ഷമിക്കും… അതുകൊണ്ട് ചടങ്ങേങ്കിലും ഉണ്ടായാല്‍ ഒന്നുമില്ലെങ്കിലും ചടങ്ങേങ്കിലും ഉണ്ടായാല്‍… ഞങ്ങള്‍ സ്വാമിമാരാണ് അത് നശിപ്പിച്ചത്. ചടങ്ങിലോന്നും ഒന്നുമില്ലെടോ… ജ്ഞാനം കിട്ടിയാല്‍ മതി എന്ന് പറഞ്ഞു. ജ്ഞാനവുമില്ല ചടങ്ങുമില്ല. അതുകൊണ്ടാണീ പറ്റിയത്. അതുകൊണ്ട് അതില്‍ വ്യത്യാസമുണ്ട്, നിങ്ങള്‍ക്ക് എന്ത് തോന്നിയാലും. ചടങ്ങിനു ചടങ്ങിന്‍റെ ഒരു ഭാവം നിങ്ങളുടെ മനസ്സില്‍ നില്‍ക്കും. അല്ലെങ്കില്‍ തന്നെ ഇതെല്ലാം ഒരു ചടങ്ങല്ലേ? ചോദ്യം മനസ്സിലായില്ല?! കുട്ടിയുണ്ടാകുക എന്ന് പറയുന്നതും ഒരു “ചടങ്ങ്” അല്ലേ?? മനസ്സിലായില്ല?! ചടങ്ങ് വേണ്ടെന്നു വച്ചാല്‍ അത് ഉണ്ടാകുമോ? ഇത്തിരി കടന്നു പോയോ ആ ചോദ്യം? ചടങ്ങാണ് , എന്നാല്‍…. ചടങ്ങ് മാത്രമല്ല. SOMETHING MORE… SOMETHING BEYOND… അപ്പോള്‍ ആനിലയില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. അതില് വളരെ ഉറപ്പിച്ചു പറയും. മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തു മമ വാച ഏക മനാ: ശ്ര്ണുമാമേവാനുവൃതാ….സഹചര്യാ
തുടരും….

Leave a Reply