ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു ; സി.പി.എം ഏരിയാ സെക്രട്ടറി അറസ്റ്റിൽ

0

തിരുവനന്തപുരം ; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി അറസ്റ്റിൽ .

മുൻ കൗൺസിലർ കൂടിയായ ചേങ്കോട്ടുകോണം സ്വദേശി കാട്ടായികോണം വിനോദിനെയാണ് ഗോവാ മഡ്ഗാവ് പോലീസ് അറസ്റ്റു ചെയ്തത്.

ജോലി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്ന് എത്തിച്ച യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.

രണ്ടു മുറിയിലായിട്ടാണ് ഇവർ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ വിനോദ് യുവതിയെ മുറിയിൽ വന്ന് പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി ,റിമാൻറ് ചെയ്തു.

Leave a Reply