ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു

0

ബെംഗളൂർ: ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരിൽ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അനുവാദം ചോദിക്കാൻ യെദ്യൂരപ്പ വീണ്ടും രാജ്ഭവനിലേക്ക് തിരിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്ന് വാർത്താസമ്മേളനത്തിൽ യെദ്യൂരപ്പ അറിയിച്ചിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദ്യൂരപ്പ സർക്കാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ജനങ്ങൾക്ക് ബി.ജെ.പി സർക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. കോൺഗ്രസിന്റെ പിൻവാതിൽ ശ്രമങ്ങളെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി. ഇതിനിടെ കർണാടകത്തിൽ ബി.ജെ.പി കുതിരക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നൽകിയെന്നും ബി.ജെ.പിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോൺഗ്രസ് എം.എൽ.എ വെളിപ്പെടുത്തിയിരുന്നു. എംഎൽഎമാരെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരന്നുണ്ടെങ്കിലും ചില എം.എൽ.എമരുടെ കാര്യത്തിൽ ആശങ്ക തുടരുന്നു. ഇതിനാൽ എട്ട് മണിക്ക് തുടങ്ങുമെന്ന് തീരുമാനിച്ച യോഗം 11 മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോൺഗ്രസിന്റെ 78 എം.എൽ.എമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നതെതങ്കിലും പലരും എത്തിച്ചേർന്നിട്ടില്ല. ഇതിനിടെ ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ എം.എൽഎമാരെ പാളയത്തിലെത്തിക്കാൻ റെഡ്ഡി സഹോദരന്മാർ നേരിട്ട് കളത്തിലിറങ്ങിയിട്ടുണ്ട്. ബെല്ലാരി മേഖലയിലെ ചില കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരുമായി ഇവർ ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ

Leave a Reply