സർക്കാർ രൂപീകരണത്തിനുള്ള പിന്തുണ കത്ത് ഗവർണർക്ക് കൈമാറി യെദ്യൂ​​ര​പ്പ

0

ബം​ഗ​ളൂ​രു ; ക​ർ​ണാ​ട​ക ബി​ജെ​പി അ​ദ്ധ്യക്ഷ​ൻ ബി.​എ​സ്. യെദ്യൂ​​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെയെ ക​ണ്ടു.

ബി​ജെ​പി നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് യെദ്യൂ​​ര​പ്പ ഗ​വ​ർ​ണ​റെ ക​ണ്ട​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്തും യെദ്യൂ​​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി.

ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

അ​തേ​സ​മ​യം രാവിലെ എട്ടു മണിക്ക് വിളിച്ച് ചേര്‍ത്ത കോൺഗ്രസ് യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നത്. ബാക്കിയുള്ളവര്‍ എത്താത്തത് മൂലം പതിനൊന്ന് മണി കഴിഞ്ഞിട്ടും യോഗം ചേരാനായില്ല.ലിംഗായത്ത് മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് എത്താത്തത്.

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല പ​റ​ഞ്ഞു.

Leave a Reply