വ്യാജവാര്‍ത്ത തടയാന്‍ സഹായിച്ചാല്‍ 30 ലക്ഷം സമ്മാനം നല്‍കാന്‍ വാട്‌സ്ആപ്പ്

0

ദില്ലി: വ്യാജ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച് അഭ്യൂഹങ്ങള്‍ വളര്‍ത്തി ആളുകളെ തല്ലിക്കൊല്ലുന്ന അവസ്ഥയില്‍ നടപടി സ്വീകരിക്കുമെന്ന് വാട്‌സ്ആപ്പ്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

വാട്‌സ്ആപ്പ് വഴി വ്യാജവാര്‍ത്ത കാട്ടുതീ പോലെ പടരുന്നത് തടയണമെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതിക്രമങ്ങള്‍ക്ക് കാരണമായിയ 25 പേരെങ്കിലും ഇത്തരം വാര്‍ത്തകള്‍ വിശ്വസിച്ച് തല്ലിക്കൊന്നതായാണ് കണക്ക്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍, ലൈംഗിക കുറ്റവാളികള്‍ എന്നിങ്ങനെ പലവിധ പ്രചരണങ്ങളാണ് നടക്കുന്നത്. ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമായ തലത്തിലേക്ക് എത്തുന്നില്ല. ഇതോടെയാണ് വാട്‌സ്ആപ്പിന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം വ്യാജ സന്ദേശങ്ങളെ തടയാന്‍ പദ്ധതി സമര്‍പ്പിച്ചാല്‍ 50000 ഡോളര്‍, ഏകദേശം 34 ലക്ഷം രൂപയാണ് കമ്പനി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോര്‍വേഡ് ചെയ്യപ്പെടുന്ന വാര്‍ത്തകളില്‍ സത്യം എത്രയെന്ന് ആളുകളെ ചിന്തിപ്പിക്കാനുള്ള വഴിയാണ് വാട്‌സ്ആപ്പ് തേടുന്നത്. ഇന്ത്യയിലെ അക്കാഡമിക് വിദഗ്ധരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ഇതിന് പറ്റിയ ഫീച്ചറുകള്‍ അണിയറയില്‍ തയ്യാറെക്കുകയാണ്.

Leave a Reply